Actor Siddique: ബലാത്സംഗക്കേസിൽ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി നടൻ സിദ്ദിഖ്

Supreme Court: സീനിയർ അഭിഭാഷകൻ മുകുൾ റോത്ത​ഗിയുടെ ജൂനിയർ ആയ അഭിഭാഷക രഞ്ജീത റോത്ത​ഗി വൈകിട്ട് ഏഴ് മണിക്കാണ് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Sep 25, 2024, 09:28 PM IST
  • പരാതി നൽകാൻ ഉണ്ടായ കാലതാമസമാണ് ഹർജിയിൽ മുൻകൂർ ജാമ്യത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്
  • 2016ൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് 2024ൽ ആണ്
Actor Siddique: ബലാത്സംഗക്കേസിൽ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി നടൻ സിദ്ദിഖ്

ന്യൂഡൽഹി: ബലാത്സം​ഗക്കേസിൽ മുൻകൂ‍ർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്. സീനിയർ അഭിഭാഷകൻ മുകുൾ റോത്ത​ഗിയുടെ ജൂനിയർ ആയ അഭിഭാഷക രഞ്ജീത റോത്ത​ഗി വൈകിട്ട് ഏഴ് മണിക്കാണ് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്. മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി അടയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.

മുതിർന്ന അഭിഭാഷകൻ മുകുൾ റോത്ത​ഗിയാണ് സിദ്ദിഖിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുക. നടിയെ ആക്രമിച്ച കേസിൽ സുപ്രീംകോടതിയിൽ ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷക സംഘം തന്നെയാണ് സിദ്ദിഖിന് വേണ്ടിയും സുപ്രീംകോടതിയിൽ എത്തുന്നത്. പരാതി നൽകാൻ ഉണ്ടായ കാലതാമസമാണ് ഹർജിയിൽ മുൻകൂർ ജാമ്യത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

2016ൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് 2024ൽ ആണ്. പരാതി ഉന്നയിച്ച വ്യക്തിക്ക് പരാതി നൽകാനുണ്ടായ കാലതാമസത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ സാധിച്ചിട്ടില്ല.

ALSO READ: തിരഞ്ഞ് പൊലീസ്, പിടികൊടുക്കാതെ സിദ്ദിഖ്; കേരളത്തിന് പുറത്തേക്കും അന്വേഷണം

സിദ്ദിഖിന് മറ്റ് ക്രിമിനൽ പശ്ചാത്തലം ഇല്ല. തെളിവ് ശേഖരിക്കാൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കാൻ തയ്യാറാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ തടസഹർജി ഫയൽ ചെയ്തിട്ടുണ്ട്. മുൻ സോളിസിറ്റർ ജനറലും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ രഞ്ജിത്ത് കുമാറിനെ ഹാജരാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

കേസിലെ പരാതിക്കാരിയും അതിജീവിതയുമായ നടിയും സുപ്രീംകോടതിയിൽ തടസഹർജി ഫയൽ ചെയ്തിട്ടുണ്ട്. പരാതിക്കാരിക്കായി പ്രമുഖ അഭിഭാഷക വൃന്ദ ​ഗ്രോവറാണ് സുപ്രീംകോടതിയിൽ ഹാജരാകുക. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ സിദ്ദിഖ് ഒളിവിലാണെന്നാണ് വിവരം. പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. നടന്റെ വീടുകളിലും കൊച്ചിയിലെ ഹോട്ടലുകളിലും പരിശോധന നടത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News