അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ; ഒരാഴ്ചക്കിടെ മൂന്ന് പാക് ഡ്രോണുകൾ പിടികൂടി സൈന്യം

ഇന്നലെ രാത്രി 7.40ഓടെയാണ് പഞ്ചാബ് അമൃത്സറിലെ രജതലിൽ പാക് ഡ്രോൺ സൈന്യം വെടിവച്ചിട്ടത്. പിന്നീട് അതിർത്തിക്ക് സമീപത്തുള്ള ഒരു കൃഷിയിടത്തിൽ നിന്ന് വെടിവച്ചിട്ട ഡ്രോൺ കണ്ടെടുത്തു

Written by - Zee Malayalam News Desk | Last Updated : Dec 26, 2022, 01:10 PM IST
  • ഒരാഴ്ചക്കിടെ പഞ്ചാബിൽ മൂന്നാമത്തെ പാക് ഡ്രോണാണ് പിടികൂടുന്നത്
  • പ്രദേശത്ത് പോലീസും ബിഎസ്എഫും തെരച്ചിൽ നടത്തുന്നുണ്ട്
  • ചൈനയിൽ നിർമ്മിച്ചതാണ് ഡ്രോൺ
 അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ; ഒരാഴ്ചക്കിടെ മൂന്ന് പാക് ഡ്രോണുകൾ പിടികൂടി സൈന്യം

ഡൽഹി: അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ സൈന്യം വെടിവെച്ചിട്ടു. അമൃത്‌സറിലെ രജതലിൽ നിന്നാണ് പാക് ഡ്രോൺ പിടികൂടിയത്. ചൈനയിൽ നിർമ്മിച്ചതാണ് ഡ്രോൺ എന്നും പ്രദേശത്ത് തെരച്ചിലും ജാഗ്രതയും വർദ്ധിപ്പിച്ചതായും ബിഎസ്എഫ് അറിയിച്ചു. ഒരാഴ്ചക്കിടെ പഞ്ചാബിൽ മൂന്നാമത്തെ പാക് ഡ്രോണാണ് സൈന്യം പിടികൂടുന്നത്. 

ഇന്നലെ രാത്രി 7.40ഓടെയാണ് പഞ്ചാബ് അമൃത്സറിലെ രജതലിൽ പാക് ഡ്രോൺ സൈന്യം വെടിവച്ചിട്ടത്. പിന്നീട് അതിർത്തിക്ക് സമീപത്തുള്ള ഒരു കൃഷിയിടത്തിൽ നിന്ന് വെടിവച്ചിട്ട ഡ്രോൺ കണ്ടെടുത്തു. ചൈനയിൽ നിർമ്മിച്ച, ക്യാമറ ഘടിപ്പിച്ച ക്വാഡ്‌കോപ്റ്ററാണ് പിടിച്ചെടുത്ത ഡ്രോൺ എന്ന് പരിശോധനകൾക്ക് ശേഷം ബിഎസ്എഫ് അറിയിച്ചു. പ്രദേശത്ത് പോലീസും ബിഎസ്എഫും തെരച്ചിൽ നടത്തുന്നുണ്ട്. 

ഒരാഴ്ചക്കിടെ പഞ്ചാബ് അതിർത്തി മേഖലയിൽ നിന്ന് സൈന്യം പിടിച്ചെടുക്കുന്ന മൂന്നാമത്തെ ഡ്രോണാണിത്. നേരത്തേ പുൽമോറൻ, താൻ തരൺ പ്രദേശങ്ങളിൽ നിന്ന് ഡ്രോണുകൾ പിടിച്ചെടുത്തിരുന്നു. കനത്ത മൂടൽമഞ്ഞിന്റെ മറവിൽ ഡ്രോണുകൾ വഴി മയക്കുമരുന്നുകളും ആയുധങ്ങളും തള്ളാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ശ്രമങ്ങൾ തടയാൻ ബിഎസ്എഫ് സൈനികർ പട്രോളിംഗ് വർദ്ധിപ്പിക്കുകയും കൂടുതൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News