Bank Holidays October 2022: ഒക്ടോബറില്‍ 21 ദിവസം ബാങ്കുകള്‍ക്ക് അവധി! കേരളത്തില്‍ എത്ര ദിവസം ബാങ്ക് പ്രവര്‍ത്തിക്കും?

  ഒക്ടോബര്‍ മാസത്തില്‍ ബാങ്ക് ജീവനക്കാര്‍ക്ക് ഉത്സവകാലം, അവധി ദിനങ്ങളുടെ പട്ടിക പറയുന്നതനുസരിച്ച് 21 ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിയ്ക്കും.  

Written by - Zee Malayalam News Desk | Last Updated : Sep 23, 2022, 06:24 PM IST
  • 2022 ഒക്ടോബര്‍ മാസത്തില്‍ 21 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിട്ടിരിക്കുമെങ്കിലും ഓൺലൈൻ, ഇന്‍റനെറ്റ് ബാങ്കിംഗ് സേവനങ്ങൾ സാധാരണപോലെ ലഭ്യമാകുമെന്നതിനാൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് വരില്ല.
Bank Holidays October 2022: ഒക്ടോബറില്‍ 21 ദിവസം ബാങ്കുകള്‍ക്ക് അവധി! കേരളത്തില്‍ എത്ര ദിവസം ബാങ്ക് പ്രവര്‍ത്തിക്കും?

Bank Holidays October 2022:  ഒക്ടോബര്‍ മാസത്തില്‍ ബാങ്ക് ജീവനക്കാര്‍ക്ക് ഉത്സവകാലം, അവധി ദിനങ്ങളുടെ പട്ടിക പറയുന്നതനുസരിച്ച് 21 ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിയ്ക്കും.  

2022 ഒക്ടോബര്‍ മാസത്തില്‍ 21 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിട്ടിരിക്കുമെങ്കിലും ഓൺലൈൻ, ഇന്‍റനെറ്റ്  ബാങ്കിംഗ് സേവനങ്ങൾ സാധാരണപോലെ ലഭ്യമാകുമെന്നതിനാൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല. വര്‍ഷത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളായ നവരാത്രിയും ദീപാവലിയും ഈ വര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് ആഘോഷിക്കുന്നത്. അതിനാല്‍,  അവധി ദിനങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. 

Also Read:  Mohali MMS Update: അശ്ലീല വീഡിയോ വിവാദത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്, പെണ്‍കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തത് സൈനികന്‍ 

ഒക്ടോബർ മാസത്തിലെ ആദ്യ അവധി 2 ന് ഗാന്ധി ജയന്തി മുതൽ ആരംഭിക്കുന്നു,  ദുർഗാ പൂജ, ദസറ അല്ലെങ്കിൽ വിജയദശമി, ദീപാവലി തുടങ്ങിയ പ്രധാന അവധി ദിവസങ്ങള്‍  ഈ മാസത്തിലാണ്.  ഒക്‌ടോബർ മാസത്തെ ബാങ്ക് അവധി ദിവസങ്ങളുടെ ലിസ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)പുറത്തിറക്കി.  മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ പൊതു അവധി ദിവസങ്ങള്‍ കൂടാതെ, സംസ്ഥാനങ്ങളുടെ  ചില പ്രാദേശിക അവധി ദിവസങ്ങളിലും ബാങ്കുകൾ പ്രവര്‍ത്തിക്കില്ല.  

Also Read:  Rupee Vs Dollar: വീണ്ടും കൂപ്പുകുത്തി രൂപ, ഡോളറിനെതിരെ ചരിത്ര തകര്‍ച്ച 

പ്രാദേശിക അവധികൾ തീരുമാനിക്കുന്നത് അതത് സംസ്ഥാന സർക്കാരുകളാണ്. അതിനാൽ, ഉപഭോക്താക്കൾ അതത് ശാഖകൾ സന്ദർശിക്കുന്നതിന് മുമ്പ് അവധിക്കാല പട്ടിക പരിശോധിക്കേണ്ടത് അനിവാര്യമാണ്.   

ഈ RBI പുറത്തിറക്കിയ ഈ പട്ടികയിലെ ചില അവധി ദിവസങ്ങൾ ചില സംസ്ഥാനങ്ങൾക്ക് മാത്രമുള്ളതാണ് എന്ന  കാര്യം പ്രത്യേകം ഓര്‍മ്മിക്കേണ്ടതുണ്ട്. ഒക്ടോബര്‍ മാസത്തെ അവധി ദിവസങ്ങളുടെ പൂര്‍ണ്ണ പട്ടിക ചുവടെ:- 

Bank Holidays In October 2022

ഒക്ടോബർ 1 - ബാങ്ക് അക്കൗണ്ടുകളുടെ അർദ്ധ വാർഷിക ക്ലോസിംഗ്

ഒക്ടോബർ 2 - ഞായർ & ഗാന്ധി ജയന്തി അവധി

ഒക്ടോബർ 3 - ദുർഗ്ഗാ പൂജ (മഹാ അഷ്ടമി)

ഒക്ടോബർ 4 - ദുർഗാ പൂജ/ദസറ (മഹാ നവമി)/ആയുധ പൂജ/ശ്രീമന്ത ശങ്കരദേവന്‍റെ ജന്മോത്സവം

ഒക്ടോബർ 5 - ദുർഗാ പൂജ/ദസറ (വിജയദശമി)/ശ്രീമന്ത ശങ്കരദേവന്‍റെ  ജന്മോത്സവം

ഒക്ടോബർ 6 - ദുർഗ്ഗാ പൂജ 

ഒക്ടോബർ 7 - ദുർഗ്ഗാ പൂജ 

ഒക്ടോബർ 8 - രണ്ടാം ശനിയാഴ്ച അവധി / മീലാദ്-ഇ-ഷെരീഫ്/ഈദ്-ഇ-മിലാദ്-ഉൽ-നബി (മുഹമ്മദ് നബിയുടെ ജന്മദിനം)

ഒക്ടോബർ 9 - ഞായറാഴ്ച

ഒക്ടോബർ 13 - കർവ ചൗത്ത്

ഒക്ടോബർ 14 - ഈദ്-ഇ-മിലാദ്-ഉൽ-നബിക്ക് ശേഷമുള്ള വെള്ളിയാഴ്ച

ഒക്ടോബർ 16 - ഞായറാഴ്ച

ഒക്ടോബർ 18 - കാത്തി  ബിഹു

ഒക്ടോബർ 22 - നാലാം ശനിയാഴ്ച

ഒക്ടോബർ 23 - ഞായറാഴ്ച

ഒക്ടോബർ 24 - കാളി പൂജ/ദീപാവലി/ദീപാവലി (ലക്ഷ്മി പൂജ)/നരക ചതുർദശി)

ഒക്ടോബർ 25 - ലക്ഷ്മി പൂജ / ദീപാവലി / ഗോവർദ്ധൻ പൂജ

ഒക്ടോബർ 26 - ഗോവർദ്ധൻ പൂജ/വിക്രം സംവന്ത് പുതുവത്സര ദിനം/ഭായ് ദുജ്

ഒക്‌ടോബർ 27 - ഭൈദൂജ്/ചിത്രഗുപ്ത് ജയന്തി/ലക്ഷ്മി പൂജ/ദീപാവലി/നിംഗോൾ ചാക്കൗബ

ഒക്ടോബർ 30 - ഞായറാഴ്ച

ഒക്‌ടോബർ 31 - സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം/ ഛത് പൂജ (ബീഹാര്‍)

അതേസമയം, ഒക്ടോബര്‍ മാസത്തില്‍  21 ദിവസം ബാങ്കുകൾ അടച്ചിട്ടിരിക്കുമെങ്കിലും, ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ക്ക് മുടക്കം ഉണ്ടാവില്ല.  എന്നാല്‍, ഈ ദിവസങ്ങളില്‍ ബാങ്കില്‍നിന്നും നേരിട്ട് സേവനങ്ങള്‍ ലഭ്യമല്ല, അതായത്  ബാങ്കിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും കഴിയില്ല. 

എന്നാല്‍, സാമ്പത്തിക അസൗകര്യം ഒഴിവാക്കുന്നതിനായി, നിങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലിയുണ്ടെങ്കിൽ  നിങ്ങളുടെ പ്രദേശത്തെ ബാങ്ക് അവധി ദിനങ്ങള്‍ മുന്‍പേ മനസിലാക്കുകയും അതനുസരിച്ച് പ്ലാന്‍ ചെയ്യുകയും ചെയ്യാം...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News