Bengal Panchayath pol: ബം​ഗാളിൽ സംഘർഷം, 3 പേര്‍ കൊല്ലപ്പെട്ടു; പ്രവര്‍ത്തകര്‍ തമ്മില്‍ ബോംബ് ആക്രമണം

Bengal Panchayath Election Started: ബംഗാളില് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം 19 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Jul 8, 2023, 11:48 AM IST
  • ബസുദേവ്പുരില്‍ സിപിഎം പ്രവര്‍ത്തകര്‍ ഗവര്‍ണറെ തടഞ്ഞു.
  • മുര്‍ഷിദാബാദിലെ ഷംസീര്‍ഗഞ്ചില്‍ കോണ്‍ഗ്രസ്– തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ബോംബ് ആക്രമണമുണ്ടായി.
Bengal Panchayath pol: ബം​ഗാളിൽ സംഘർഷം, 3 പേര്‍ കൊല്ലപ്പെട്ടു; പ്രവര്‍ത്തകര്‍ തമ്മില്‍ ബോംബ് ആക്രമണം

പശ്ചിമബം​ഗാൾ: ബംഗാളില്‍ പഞ്ചായത്ത് തിര‍ഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാപക സം​ഘർഷം. പുലര്‍ച്ചെ വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുമ്പാണ് സം​ഗർഷമുണ്ടായത്. അക്രമികള്‍ കുച്ച് ബിഹാറില്‍ പോളിങ് ബൂത്ത് തകര്‍ത്തു. ബാലറ്റ് പേപ്പറുകള്‍ക്ക് തീയിട്ടു. സംഭവത്തിൽ മൂന്ന് കോൺ​ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു. അതേസമയം ബസുദേവ്പുരില്‍ സിപിഎം പ്രവര്‍ത്തകര്‍ ഗവര്‍ണറെ തടഞ്ഞു. ആർക്കും സുരക്ഷയില്ലെന്ന് ആരോപിച്ചാണ് തടഞ്ഞത്.

മുര്‍ഷിദാബാദിലെ ഷംസീര്‍ഗഞ്ചില്‍ കോണ്‍ഗ്രസ്– തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ബോംബ് ആക്രമണമുണ്ടായി. ഇതുവരെ സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഉണ്ടാകാത്ത തരത്തിലുള്ള സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് ലക്ഷത്തിധകം സ്ഥാനാർത്ഥികൾ  73,887 സീറ്റുകളിലേക്കായി ബം​ഗാളിൽ മൽസരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം 19 പേരാണ് ബംഗാളില്‍ കൊല്ലപ്പെട്ടത്. 

ALSO READ: മണിപ്പൂരില്‍ അക്രമം തുടരുന്നു, പോലീസ് കമാൻഡോ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു

അതേസമയം ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് രം​ഗത്ത് ഇറങ്ങമെന്ന് സൂചന. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് എല്ലാ പാർട്ടികൾക്കും നിർണ്ണായകമാണ്. അതിനിടയിലാണ് തമിഴ്നാട്ടിൽ നിന്ന് മത്സരിക്കുന്നതിനായി നരേന്ദ്ര മോദി പരിഗണിക്കുന്ന തരത്തിലുള്ള വാർത്തകൾ എത്തുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ഉത്തർപ്രദേശിലെ വാരാണസിക്കു പുറമെ തമിഴ്നാട്ടിൽ ഒരു മണ്ഡലത്തിൽ കൂടി പ്രധാനമന്ത്രി മത്സരിച്ചേക്കുമെന്നാണ് വിവരം. കന്യാകുമാരിയിൽ നിന്നോ കോയമ്പത്തൂരിൽ നിന്നോ മോദി മത്സരിക്കാനാണ് സാധ്യത.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ തമിഴ്നാട്ടിൽ നിന്നും മത്സരിക്കുന്നതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകനായ പി.കെ.ഡി.നമ്പ്യാർ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. കാശി–തമിഴ് സംഗമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ നടപടികൾ തമിഴ്നാടുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചിട്ടുണ്ടെന്നും മോദി കന്യാകുമാരിയിൽ നിന്ന് മത്സരിച്ചാൽ കാശിയും കന്യാകുമാരിയും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തമാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News