മംഗലാപുരം:അനധിക്യതമായി പശുക്കളെ കടത്തിയെന്നാരോപിച്ച് വിശ്വഹിന്ദ് പരിഷത്ത്, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകനെ അടിച്ചു കൊന്നു. കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലുള്ള ശാന്തകട്ടയിലാണ് സംഭവം. അക്രമത്തില്‍ പ്രവീണ്‍ പൂജാരി(28)യാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ബി.ജെ.പി പ്രവർത്തകനാണെന്ന വിവരം സംഭവശേഷം പുറത്തുവന്നു.
രണ്ട് പശുക്കളുമായി ടെമ്പോയില്‍ വരികയായിരുന്ന പ്രവീണിനെയും സുഹൃത്തായ അക്ഷയ് ദേവഡിഗയെയും(20) തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ദേവഡിഗയെ ബ്രഹ്മാവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹെബ്രി പൊലിസ് 17 പേരെ അറസ്റ്റ് ചെയ്തു.