Delhi Flood Update: ഡൽഹി വെള്ളപ്പൊക്കത്തിൽ 3 കുട്ടികൾ മുങ്ങി മരിച്ചു. ഡൽഹിയിലെ ജഹാംഗീർ പുരിയ്ക്കടുത്തുള്ള മുകുന്ദ്പൂർ ചൗക്കിലാണ് സംഭവം.
വെള്ളപ്പൊക്കത്തിൽ മുങ്ങിയ മൂന്ന് കുട്ടികളെയും ഉടൻ തന്നെ അടുത്തുള്ള ബാബു ജഗ്ജീവൻ റാം ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയെങ്കിലും മൂന്ന് പേരും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.30നാണ് സംഭവം നടന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിയൂഷ്, നിഖിൽ, ആശിഷ് എന്നീ മൂന്ന് കുട്ടികളാണ് മുങ്ങി മരിച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പിയൂഷിനും ആശിഷിനും 13 വയസ്സായിരുന്നു, നിഖിലിന്‍റെ പ്രായം 10 വയസ്സായിരുന്നു.
#WATCH | Delhi: Severe waterlogging on ITO road due to rise in water level of Yamuna River pic.twitter.com/wz3ZXBA3IS
— ANI (@ANI) July 14, 2023
അതേസമയം, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് യമുനയിലെ ജലനിരപ്പ് താഴുകയാണ്. എങ്കിലും ഡല്‍ഹിയിലെ പ്രധാന സ്ഥലങ്ങളായ ഐടിഒയും രാജ്ഘട്ടും ഇപ്പോഴും വെള്ളത്തിനടിയിലാണ്. നഗരത്തിന്‍റെ മധ്യഭാഗത്ത് തിലക് മാർഗില്‍ സ്ഥിതി ചെയ്യുന്ന സുപ്രീം കോടതി വരെ യമുനയിലെ വെള്ളം ഇരച്ചെത്തി.
#WATCH | Delhi: Commuters face problems due to Severe waterlogging on ITO road after rise in water level of Yamuna River pic.twitter.com/f1qxRXQO8R
— ANI (@ANI) July 14, 2023
ITO, രാജ്ഘട്ട്, സുപ്രീം കോടതി മേഖലകളിൽ വെള്ളം കയറിയതിനെത്തുടർന്ന് അധികൃതര്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
തലസ്ഥാനത്ത് വെള്ളം നിറഞ്ഞതോടെ ഡല്‍ഹിയിലെ ഡ്രെയിനേജ് സിസ്റ്റം പരാജയപ്പെട്ടുവെന്ന് ബിജെപി ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...