വാക്കു പാലിച്ച്‌ മുഖ്യമന്ത്രി, ഈ വര്‍ഷവും വൈദ്യുതി നിരക്കില്‍ വര്‍ദ്ധനവില്ല...!!

  തോട്ടടുത്ത സംസ്ഥാനമായ ഉത്തര്‍  പ്രദേശില്‍ അടുത്തിടെ വൈദ്യുതി നിരക്ക്  കുത്തനെ വര്‍ദ്ധിപ്പിച്ചപ്പോഴും  വൈദ്യുതി നിരക്കില്‍  തൊടാതെ ഡല്‍ഹി സര്‍ക്കാര്‍...!!

Last Updated : Aug 30, 2020, 09:18 PM IST
  • ഉത്തര്‍ പ്രദേശില്‍ അടുത്തിടെ വൈദ്യുതി നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചപ്പോഴും വൈദ്യുതി നിരക്കില്‍ തൊടാതെ ഡല്‍ഹി സര്‍ക്കാര്‍...!!
  • ആറാം വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല ആം ആദ്മി സര്‍ക്കാര്‍ ..!
വാക്കു പാലിച്ച്‌ മുഖ്യമന്ത്രി,  ഈ വര്‍ഷവും   വൈദ്യുതി നിരക്കില്‍ വര്‍ദ്ധനവില്ല...!!

ന്യൂഡല്‍ഹി:  തോട്ടടുത്ത സംസ്ഥാനമായ ഉത്തര്‍  പ്രദേശില്‍ അടുത്തിടെ വൈദ്യുതി നിരക്ക്  കുത്തനെ വര്‍ദ്ധിപ്പിച്ചപ്പോഴും  വൈദ്യുതി നിരക്കില്‍  തൊടാതെ ഡല്‍ഹി സര്‍ക്കാര്‍...!!

 
ഡല്‍ഹി ഭരണം കൈപിടിയിലൊതുക്കിയതിന്‍റെ  ആറാം വര്‍ഷവും വൈദ്യുതി നിരക്ക്  വര്‍ധിപ്പിച്ചിട്ടില്ല ആം ആദ്മി സര്‍ക്കാര്‍ ..!

ഇത്തവണ കോവിഡ് മഹാമാരി കണക്കിലെടുത്താണ് 2020-21 വര്‍ഷത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനിക്കുന്നത് എന്ന് മുഖ്യമന്ത്രി അരവിന്ദ്   കേജ്രിവാള്‍ പറഞ്ഞു  

'ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. രാജ്യത്തുടനീളം വര്‍ഷാവര്‍ഷം വൈദ്യതി നിരക്ക് കുത്തനെ ഉയരുമ്പോള്‍  തുടര്‍ച്ചയായ ആറാമത്തെ വര്‍ഷവും ഡല്‍ഹിയില്‍ നിരക്ക് വര്‍ധനവ് ഉണ്ടായിട്ടില്ല. ചില പ്രദേശങ്ങളില്‍ നിരക്ക് കുറയ്ക്കുകയും ചെയ്തു. ഇത് ചരിത്രമാണ്. നിങ്ങള്‍ ഡല്‍ഹിയില്‍ സത്യസന്ധമായ ഒരു സര്‍ക്കാരിനെ തിരഞ്ഞെടുത്തത് കൊണ്ടാണ് ഇത് സംഭവിച്ചത്.' അരവിന്ദ്   കേജ്രിവാള്‍  പറഞ്ഞു.

പ്രഖ്യാപനത്തിന് പിന്നാലെ ഡല്‍യിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി.

Trending News