India COVID Update : രാജ്യത്ത് 12,516 പേർക്ക് കൂടി കോവിഡ് രോഗബാധ; 501 പേർ മരണപ്പെട്ടു

രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന് തന്നെ തുടരുകയാണ്. കഴിഞ്ഞ  24 മണിക്കൂറിൽ മാത്രം 13,155 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത്. 

Written by - Zee Malayalam News Desk | Last Updated : Nov 12, 2021, 10:06 AM IST
  • കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 4.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
  • കൂടാതെ കഴിഞ്ഞ 24 മണിക്കൂറുകളിൽ 501 പേർ മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.
  • രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന് തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 13,155 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത്.
  • രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധയിൽ നിന്ന് മുക്തി നേടിയത് ആകെ 3,38,14,080 പേരാണ്. രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനമാണ്.
India COVID Update : രാജ്യത്ത് 12,516 പേർക്ക് കൂടി കോവിഡ് രോഗബാധ; 501 പേർ മരണപ്പെട്ടു

New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറിൽ 12,516 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 4.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആകെ  13,091 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറുകളിൽ 501 പേർ മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. 

രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന് തന്നെ തുടരുകയാണ്. കഴിഞ്ഞ  24 മണിക്കൂറിൽ മാത്രം 13,155 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധയിൽ നിന്ന് മുക്തി നേടിയത് ആകെ 3,38,14,080 പേരാണ്. രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനമാണ്.

ALSO READ: COVID-19: കോവിഡ്-19 അവസാനിച്ചുവെന്ന് കരുതരുത്... അവലോകന യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ

രാജ്യത്തെ ആകെ രോഗബാധിതരിൽ  0.40 ശതമാനം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  1,37,416. കഴിഞ്ഞ 267 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

ALSO READ: India COVID Update : രാജ്യത്ത് 13,091 പേർക്ക് കൂടി കോവിഡ് രോഗബാധ ; 13,878 പേർ രോഗമുക്തി നേടി

അതേസമയം പകർച്ചവ്യാധിയെ നേരിടുന്നതിൽ വിവിധ  തലത്തില്‍ നടക്കുന്ന അലംഭാവത്തിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ  (Union Health Minister Mansukh Mandaviya) മുന്നറിയിപ്പ് നൽകി. യോഗത്തില്‍  സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി  Vaccination Status അവലോകനം ചെയ്ത കേന്ദ്ര ആരോഗ്യമന്ത്രി, പകർച്ചവ്യാധി അവസാനിച്ചുവെന്ന് കരുതരുതെന്ന  മുന്നറിയിപ്പും നല്‍കി. 

ALSO READ: Anti - Covid Pill : കോവിഡ് രോഗത്തിനുള്ള ഇന്ത്യൻ നിർമ്മിത മോള്‍നുപിരാവിര്‍ ഗുളികകൾക്ക് ഉടൻ അനുമതി ലഭിച്ചേക്കും

കഴിഞ്ഞ  ദിവസം നടന്ന അവലോകയോഗത്തിൽ സംസാരിക്കുകയായിരുന്നു  അദ്ദേഹം. കഴിഞ്ഞ ദിവസത്തെ അവലോകന യോഗം  പ്രധാനമായും  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ    (Prime mInister Narendra Modi) "വീടുകള്‍ തോറും വാക്സിന്‍"  എന്ന ആഹ്വാനത്തിന് കൂടുതൽ ഊർജം പകരുക എന്ന   ലക്ഷ്യം മുന്‍ നിര്‍ത്തിയായിരുന്നു.  യോഗത്തിനിടെ  കേന്ദ്ര ആരോഗ്യമന്ത്രി  എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News