New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 36,401 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 3.4 ശതമാനം വർധനയാണ് ഇന്നത്തെ കോവിഡ് കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 24 ദിവസങ്ങളായി 3 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനമാണ്.
രാജ്യത്ത് ഇതുവരെ 50 കോടി പേർക്ക് കോവിഡ് ടെസ്റ്റുകൾ നടത്തിയെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് [ICMR] അറിയിച്ചു. ഓഗസ്റ്റിൽ ഒരു ദിവസം ശരാശരി 17 ലക്ഷം ടെസ്റ്റുകൾ വരെ നടത്തിയ സാഹചര്യത്തിലാണ് ടെസ്റ്റുകളുടെ ആകെ കണക്കുകൾ 50 കോടി കടന്നതെന്നും അറിയിച്ചിട്ടുണ്ട്. 2021 ജൂലൈ 21 വരെ 45 കോടി ടെസ്റ്റുകൾ മാത്രമാണ് നടത്തിയിരുന്നത്.
ALSO READ: India COVID Update : രാജ്യത്ത് 35,178 പേർക്ക് കൂടി രോഗബാധ; കേസുകളിൽ 40 ശതമാനത്തോളം വർധന
ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിൽ തന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം കേരളത്തിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 21,427 പേർക്കാണ്. കൂടാതെ 179 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. തമിഴ്നാട്ടിൽ 1,797 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ആന്ധ്ര പ്രദേശിൽ 1,433 പേർക്കും കർണാടകയിൽ 1,365 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തെലങ്കാനയിൽ 424 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 5,132 പേർക്കാണ്.
ALSO READ: പേരാവൂരിലെ അഗതി മന്ദിരത്തിൽ നൂറിലേറെ അന്തേവാസികൾക്ക് കൊവിഡ്; 5 പേർ മരിച്ചു
രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ബീഹാർ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, എന്നെ സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ ഒരു കോവിഡ് മരണം പോലും സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും ജനസംഘ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ 34 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...