തിരുവനന്തപുരം: മലിനീകരണം നിയന്ത്രിക്കുക ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിക്ക് ഇന്ത്യൻ റെയിൽവെ തുടക്കമിടുന്നു. ഡീസൽ എഞ്ചിനുകളിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾക്കായാണ് പുതിയ പദ്ധതി.
പുതിയ പദ്ധതി പ്രകാരം 2.3 കോടി രൂപയാണ് ഇത്തരത്തിൽ സർക്കാരുകൾക്കാ ലാഭിക്കാൻ കഴിയുക. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ചില ട്രെയിനുകളിൽ പുതിയ സംവിധാനം നടപ്പാക്കുന്നുണ്ട്. ദേശിയ ഹൈഡ്രജൻ എനർജി മിഷൻറെ ഭാഗമായാണ് പുതിയ സംവിധാനം.
പദ്ധതികൾ ഇങ്ങിനെ
പാരീസ് കാലാവസ്ഥാ ഉടമ്പടി 2015 പ്രകാരം രണ്ടായിരത്തിമുപ്പത്തോടുകൂടി "മിഷൻ നെറ്റ് സീറോ കാർബൺ എമിഷൻ റെയിൽവേ" അടിസ്ഥാനമാക്കി ഭാരത് സർക്കാരിന്റെ രണ്ട് മുൻനിര പരിപാടികളാണ് "അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ (ACC) ബാറ്ററികൾ", "നാഷണൽ ഹൈഡ്രജൻ മിഷൻ".എന്നിവ. ഗ്രീൻ ഹൗസ് ഗ്യാസ് (GHG) എമിഷൻ കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. രാജ്യത്ത് ഹൈഡ്രജൻ മൊബിലിറ്റി ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനം കേന്ദ്ര ബട്ജറ്റിൽ വന്നിട്ടുണ്ട്. ഈ ലക്ഷ്യത്തോടെ റെയിൽവേ ഗ്രീൻ ഫ്യൂവൽ പദ്ധതി പ്രകാരം രൂപംകൊണ്ടിട്ടുള്ള ഇന്ത്യൻ റെയിൽവേ ഓർഗനൈസേഷൻ ഓഫ് ആൾട്ടർനേറ്റ ഫ്യൂൽസ് (IROAF), നോർതേൺ റെയിൽവേയിലെ 89 കിലോമീറ്റർ വരുന്ന സോണിപത്-ജിന്ദ് സെക്ഷനിൽ പദ്ധതി നടപ്പാക്കാൻ ബിഡുകൾ ക്ഷണിച്ചു
പദ്ധതി:
• 2021-22 ലെ പിങ്ക് ബുക്ക് ഐറ്റം 723 പ്രകാരം ഫ്യൂവൽ സെല്ലിൽ പ്രവർത്തിക്കുന്ന ഹൈബ്രിഡ് ട്രാക്ഷൻ സിസ്റ്റം 2 ഡെമു റേക്കുകളിൽ നൽകുക. ഇതിനായി • നടപ്പ് വർഷത്തിൽ അനുവദിച്ച തുക 8 കോടി
മാർഗരേഖ
• R2/347/ജൂലൈ 2021 പ്രകാരം RDSO ഓൺ ബോർഡ് ഉപകരണങ്ങൾ, സ്റ്റേഷനറി (ഗ്രൗണ്ട്) ഹൈഡ്രജൻ സംഭരണവും ഫില്ലിംഗ് സ്റ്റേഷനും.
ടെൻഡർ സമയക്രമം:
• 17 ആഗസ്ത്, 09 സെപ്തംബര് 2021 തീയതികളിൽ രണ്ട് പ്രീ-ബിഡ് കോൺഫറൻസുകൾ നിശ്ചയിച്ചിട്ടുണ്ട്.
21 സെപ്തംബര് 2021 മുതൽ പദ്ധതി ഓഫർ സമർപ്പിക്കൽ ആരംഭിക്കുന്നു
ടെണ്ടർ തുറക്കുന്ന തീയതി 05 ഒക്ടോബര് 2021.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...