New Delhi : കർണാടക മുഖ്യമന്ത്രി (Karnataka CM ) സ്ഥാനം രാജി വെച്ചുവെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് ബിഎസ് യെദ്യൂരപ്പ (BS Yediyurappa) അറിയിച്ചു. ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. വെള്ളിയാഴ്ച്ച പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാജി വെച്ചുവെന്നാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്. താൻ രാജി വെച്ചിട്ടില്ലെന്നും സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടായിട്ടില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞിരുന്നു
വെള്ളിയാഴ്ച വൈകിട്ടാണ് ബിഎസ് യെദ്യൂരപ്പ പ്രധാനമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ അപ്പർ ഭദ്ര പദ്ധതി ദേശീയ പദ്ധതിയായി പ്രഖ്യാപിക്കണമെന്നും ബെംഗളൂരു പെരിഫറൽ റിംഗ് റോഡ് പദ്ധതിക്ക് 6,000 കോടി രൂപ ധനസഹായം നൽകണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
ALSO READ: Karnataka CM BS Yediyurappa യ്ക്ക് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചു
അതുകൂടാതെ മെകെഡാറ്റ് പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും യുഎസ് കോൺസുലേറ്റ് സ്ഥാപിക്കുന്നതിനെ കുറിച്ചതും ചർച്ച ചെയ്‌തതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച 10 നിമിഷങ്ങൾ മാത്രമായിരുന്നു നീണ്ട് നിന്നിരുന്നത്.
ഇതുകൂടാതെ യെദ്യൂരപ്പയ്ക്ക് ഒപ്പം ഡൽഹിയിലെത്തിയ ഉദ്യോഗസ്ഥനും ഈ അഭ്യൂഹങ്ങൾ തള്ളിയിരുന്നു. കൂടാതെ സംസ്ഥാനത്തിന്റെ കൂടുതൽ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അടുത്ത മാസം വീണ്ടും ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
ALSO READ: വിവാഹത്തിനായുള്ള മതപരിവര്‍ത്തനം, ഉടന്‍ തീരുമാനമെന്ന് കര്‍ണാടക സര്‍ക്കാര്‍
അതെ സമയം ആരോഗ്യ പ്രശ്നങ്ങൾ മൂലം രാജിവെക്കാൻ താല്പര്യം പ്രകടിപ്പിച്ചതായി വൃത്തങ്ങൾ സൂചിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിവരം അറിയിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വിവരം പുറത്ത്വിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...