NTPC Recruitment 2024: നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ എഞ്ചിനിയറാകം, ശമ്പളം 55000

ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഇലക്ട്രിക്കൽ / മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിരിക്കണം

Written by - Zee Malayalam News Desk | Last Updated : Jan 26, 2024, 06:37 PM IST
  • ജനുവരി 25 മുതൽ റിക്രൂട്ട്മെൻറ് നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്
  • താത്പര്യമുള്ളവർ ntpc.co.in വഴി അപേക്ഷിക്കാം
NTPC Recruitment 2024: നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ എഞ്ചിനിയറാകം, ശമ്പളം 55000

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് വിഭാഗത്തിലുള്ളതാണ് ഒഴിവുകൾ, ഇതിലൂടെ 223 ഒഴിവുകളാണ് ആകെയുള്ളത്.  ജനുവരി 25 മുതൽ റിക്രൂട്ട്മെൻറ് നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. യോഗ്യരായവർ അവസാന തീയതിക്ക് മുമ്പ് നിർദ്ദിഷ്ട ഫോർമാറ്റിൽ അപേക്ഷിക്കുക. ഫെബ്രുവരി 8 ആണ് അവസാന തീയ്യതി. താത്പര്യമുള്ളവർ ntpc.co.in വഴി അപേക്ഷിക്കാം. 

യോഗ്യത

ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഇലക്ട്രിക്കൽ / മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിരിക്കണം. 35 വയസ്സാണ് ഉയർന്ന പ്രായ പരിധി. കൃത്യമായി അപേക്ഷ ഫോം വായിച്ച് നോക്കിയ ശേഷം അപേക്ഷിക്കുക.

അപേക്ഷാ ഫീസ്

ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് 300 രൂപയാണ് ഫീസ് . എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗക്കാർ, വനിതാ ഉദ്യോഗാർത്ഥികൾ എന്നിവർക്ക് ഒരു തരത്തിലുള്ള ഫീസും അടയ്‌ക്കേണ്ടതില്ല. ഈ പേയ്‌മെൻ്റ് ഓൺലൈനായി നടത്താം. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 55,000 രൂപ ലഭിക്കും. ഇതോടൊപ്പം, എച്ച്ആർഎ, താമസം, രാത്രി ഷിഫ്റ്റ്, വിനോദ അലവൻസ്, മെഡിക്കൽ സൗകര്യം (പങ്കാളിക്കും) തുടങ്ങി നിരവധി സൗകര്യങ്ങൾ ലഭ്യമാകും.

 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News