New Delhi: ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചക നിന്ദയെ അപലപിച്ച് അറബ് രാജ്യങ്ങള്‍. ഇന്ത്യൻ സ്ഥാനപതിയോട് പ്രതിഷേധം അറിയിച്ച് ഖത്തറും ഒമാനും രംഗത്തെത്തിയതിന് പിന്നാലെ ആ പട്ടികയിലേയ്ക്ക് സൗദി അറേബ്യയും ബഹ്‌റൈനും ചേര്‍ന്നിരിയ്ക്കുകയാണ്.
മുഹമ്മദ് നബിക്കെതിരായി ബിജെപി നേതാവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശങ്ങളെ ഇരു രാജ്യങ്ങളും അപലപിച്ചു. നൂപുര്‍ ശര്‍മയുടെ പ്രസ്താവന അധിക്ഷേപകരമെന്ന് വിശേഷിപ്പിച്ച സൗദി അറേബ്യ മറ്റ് മതങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനം വേണമെന്നും ആവശ്യപ്പെട്ടു. സൗദിയുടെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനലാണ് ഇക്കാര്യം എടുത്ത് കാട്ടിയത്.
എല്ലാ മത വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും ബഹുമാനിക്കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറയുകയാണ് , ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ചെയ്തത്. അതേസമയം, പാർട്ടിയുടെ വക്താവിനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തെ ഇരു ഗൾഫ് രാജ്യങ്ങളും സ്വാഗതം ചെയ്തു.
Also Read: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ ; ഇന്ത്യൻ സ്ഥാപനതിയോട് പ്രതിഷേധം അറിയിച്ച് ഖത്തറും ഒമാനും
ഖത്തർ, ഇറാൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ ഞായറാഴ്ച ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തിയിരുന്നു. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താക്കൾ നടത്തിയ പ്രവാചക നിന്ദ ഒരിക്കലും അംഗീകരിക്കനാകില്ലയെന്നാണ് അറബ് രാജ്യങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, നേതാക്കളുടെ പരാമര്‍ശങ്ങള്‍ ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്‍റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
ബിജെപി നേതാക്കളുടെ വിവാദ പരാമർശങ്ങൾ അറബ് ലോകത്ത് ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്ന ട്വിറ്റർ പ്രവണതയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...