ന്യുഡൽഹി: 'വന്ദേമാതര'ത്തെ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ച നാലുവയസുകാരി Esther Hnamte നെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ. മാത്രമല്ല Esther നെ പ്രശംസിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും (PM Modi) രംഗത്തെത്തിയിരുന്നു.
നാലുവയസുള്ള Esther Hnamte മിസോറം സ്വദേശിനിയാണ്. വന്ദേമാതരാം വേറിട്ട രീതിയിൽ അവതരിപ്പിക്കുന്നEsther Hnamte ന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി Esther നെ പ്രശംസിച്ചത്. കുറിപ്പിനൊപ്പം Esther Hnamte ന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Adorable and admirable! Proud of Esther Hnamte for this rendition. https://t.co/wQjiK3NOY0
— Narendra Modi (@narendramodi) October 31, 2020
കഴിഞ്ഞ മാസമാണ് Esther പാടുന്ന ഈ വീഡിയോ YouTube ൽ പങ്കുവെച്ചത്. പങ്കുവെച്ച് നിമിഷങ്ങൾ കൊണ്ട് വീഡിയോയ്ക്ക് നല്ല അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. Esther Hnamte ന്റെ വീഡിയോ മിസോറം മുഖ്യമന്ത്രിയും ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
Mesmerizing Esther Hnamte, a 4-years-old kid from Lunglei, Mizoram singing
Maa Tujhe Salaam; Vande Mataram https://t.co/at40H8j3zv pic.twitter.com/O1Nq2LxACK— Zoramthanga (@ZoramthangaCM) October 30, 2020