പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്നെക്കാള്‍ യോഗ്യന്‍ പ്രണാബ് മുഖര്‍ജിയായിരുന്നുവെന്ന് മന്‍മോഹന്‍ സിംഗ്

തനിക്ക് പകരം 2004ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്നെക്കാള്‍ യോഗ്യന്‍ പ്രണാബ് മുഖര്‍ജി ആയിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. താന്‍ സാഹചര്യം കൊണ്ട് രാഷ്ട്രീയക്കാരനായ ആളാണ് എന്നാല്‍ പ്രണാബ് മുഖര്‍ജി രാഷ്ട്രീയപരിചയം ഉള്ള ആളാണെന്നും മന്‍മോഹന്‍ സംഗ് പറഞ്ഞു.

Last Updated : Oct 14, 2017, 09:02 AM IST
പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്നെക്കാള്‍ യോഗ്യന്‍ പ്രണാബ് മുഖര്‍ജിയായിരുന്നുവെന്ന് മന്‍മോഹന്‍ സിംഗ്

ദില്ലി: തനിക്ക് പകരം 2004ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്നെക്കാള്‍ യോഗ്യന്‍ പ്രണാബ് മുഖര്‍ജി ആയിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. താന്‍ സാഹചര്യം കൊണ്ട് രാഷ്ട്രീയക്കാരനായ ആളാണ് എന്നാല്‍ പ്രണാബ് മുഖര്‍ജി രാഷ്ട്രീയപരിചയം ഉള്ള ആളാണെന്നും മന്‍മോഹന്‍ സംഗ് പറഞ്ഞു.

അദ്ദേഹത്തിന് ഒരുപക്ഷേ അസ്വസ്ഥത തോന്നിയിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികമാണ്. എന്നാല്‍ തനിക്ക് മറ്റു മാര്‍ഗ്ഗങ്ങളില്ലായിരുന്നുവെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. പ്രണബ് മുഖര്‍ജിയുടെ 'ദ കൊയലേഷന്‍ ഇയേഴ്‌സ്' എന്ന പുസ്തകത്തിന്‍റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിംഗ്.

 

 

Trending News