പാലക്കാട്: സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിന് അനുമതി നൽകി റെയിൽവേ. സേവ് ദ ഡേറ്റ് ഉൾപ്പെടെയുള്ള ഏത് ഷൂട്ടിനും റെയിൽവേ തന്നെ അവസരം ഒരുക്കിയിരിക്കുകയാണ്. ഫോട്ടോഷൂട്ടുകൾക്ക് നിശ്ചിത ഫീസ് ഈടാക്കും.
വിവാഹ സംബന്ധിയായ ഫോട്ടോ ഷൂട്ടുകള്‍, മറ്റ് പരസ്യ ഫോട്ടോ ഷൂട്ടുകള്‍ എന്നിവയ്ക്ക് ഒരു ദിവസം 5000 രൂപയാണ് ഫീസ് ഈടാക്കുക. വിവിധ അക്കാദമിക ആവശ്യങ്ങള്‍ക്കായുള്ള ഫോട്ടോ ഷൂട്ടിന് 2500 രൂപയാണ് ഈടാക്കുക. വ്യക്തിഗത ഫോട്ടോ ഷൂട്ടിന് 3500 രൂപയാണ് ഫീസ്. ഓടുന്ന ട്രെയിനിലും റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിലും ഫോട്ടോഷൂട്ട് നടത്താം. ഓടുന്ന ട്രെയിൻ ഉൾപ്പെടെയുള്ള സ്റ്റിൽ ഫോട്ടോഗ്രഫിക്ക് 1500 രൂപ ഫീസ് ഈടാക്കും. അക്കാദമിക ആവശ്യങ്ങൾക്കാണ് സ്റ്റിൽ ഫോട്ടോഗ്രഫി എടുക്കുന്നതെങ്കിൽ 750 രൂപ നൽകിയാൽ മതി. വ്യക്തിപരമായ ആവശ്യങ്ങൾക്കാണെങ്കിൽ സ്റ്റിൽ ഫോട്ടോഗ്രഫിയ്ക്ക് 1000 രൂപയാണ് ഫീസ്.
ALSO READ: സിടെറ്റ് പരീക്ഷകൾക്ക് വലിയ മാറ്റം, മാനദണ്ഡങ്ങൾ ഇങ്ങനെ
റെയിൽവേ വർക്ക്ഷോപ്പ്, കോച്ചിംഗ് ഡിപ്പോ, കോച്ചിംഗ് യാർഡ്, ഗുഡ്സ് യാർഡ് എന്നിവിടങ്ങളിൽ ഫോട്ടോഷൂട്ട് അനുവദിക്കില്ല. ഏതൊക്കെ ദിവസങ്ങളിൽ ഫോട്ടോഷൂട്ട് അനുലവദിക്കില്ല എന്ന കാര്യത്തിലും റെയിൽവേ വ്യക്തത വരുത്തിയിട്ടുണ്ട്. റോളിംഗ് സ്റ്റോക്ക് കൊണ്ടുവരുന്നതിനും ഷന്‍റിംഗിനും അപേക്ഷ ലഭിച്ചിട്ടുള്ള ദിവസങ്ങളില്‍ ഫോട്ടോഷൂട്ട് അനുവദിക്കില്ല. ഫോട്ടോഷൂട്ടിനുള്ള അപേക്ഷകള്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് ഏഴ് ദിവസം മുമ്പ് നൽകണമെന്നും റെയിൽവേ വ്യക്തമാക്കി.
ട്രെയിനിന് മുകളില്‍ കയറി നിന്നോ ഫുട്ബോര്‍ഡിൽ കയറി നിന്നോ ഉള്ള ഫോട്ടോഷൂട്ട് അനുവദിക്കില്ല. ഫോട്ടോഷൂട്ടിന് എത്തുന്നവര്‍ റെയിൽവേയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ഫോട്ടോഷൂട്ടിന് റെയിൽവേ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉണ്ടാവുമെന്നും റെയില്‍വേ വ്യക്തമാക്കി. ഇതോടെ ഇനി മുതൽ അധികൃതരുടെ കണ്ണുവെട്ടിച്ച് ട്രയിനുകളിലും റെയിൽവേ പ്ലാറ്റ്ഫോമിലും ഫോട്ടോഷൂട്ട് നടത്തണ്ട എന്നത് നിരവധിയാളുകൾക്ക് സന്തോഷ വാർത്തയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...