Selfie with Minister: 100 രൂപ കൊടുത്താല്‍ മന്ത്രിയ്ക്കൊപ്പം selfie...! പണം പാര്‍ട്ടി ഫണ്ടിലേയ്ക്ക്...!!

Covid കാലത്ത് മന്ത്രി കണ്ടെത്തിയ ഒരു  ഫണ്ട് ശേഖരണ മാര്‍ഗ്ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിയ്ക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jul 19, 2021, 05:20 PM IST
  • Covid കാലത്ത് മന്ത്രി കണ്ടെത്തിയ ഒരു ഫണ്ട് ശേഖരണ മാര്‍ഗ്ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിയ്ക്കുന്നത്.
  • തന്നോടൊപ്പം സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 100 രൂപ നല്‍കണം എന്നാണ് മന്ത്രി പറയുന്നത്.
  • ഈ പണം പാര്‍ട്ടി ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യുമെന്നും അവര്‍ പറയുന്നു.
Selfie with Minister: 100 രൂപ കൊടുത്താല്‍ മന്ത്രിയ്ക്കൊപ്പം  selfie...! പണം പാര്‍ട്ടി ഫണ്ടിലേയ്ക്ക്...!!

Bhopal: Covid കാലത്ത് മന്ത്രി കണ്ടെത്തിയ ഒരു  ഫണ്ട് ശേഖരണ മാര്‍ഗ്ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിയ്ക്കുന്നത്.  

മന്ത്രിയ്ക്കൊപ്പം സെല്‍ഫി....!! തന്നോടൊപ്പം സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  100  രൂപ നല്‍കണം എന്നാണ് മന്ത്രി  പറയുന്നത്.  ഈ പണം പാര്‍ട്ടി ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യുമെന്നും  അവര്‍ പറയുന്നു.

മധ്യ പ്രദേശില്‍നിന്നുള്ള BJP നേതാവാണ്‌ മഹത്തായ ഈ ആശയം നടപ്പിലാക്കിയിരിയ്ക്കുന്നത്.  പാര്‍ട്ടി  ഫണ്ട്    (Fundraising) സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ സെല്‍ഫി  പ്രോഗ്രാം നടപ്പാക്കുന്നത്.  

തന്നോടൊപ്പം സെൽഫികൾ ക്ലിക്കുചെയ്യാൻ ആഗ്രഹിക്കുന്നവർ 100 രൂപ നൽകണമെന്ന് മധ്യപ്രദേശിലെ BJP നേതാവും മന്ത്രിയുമായ  ഉഷാ താക്കൂർ പറഞ്ഞു. താന്‍ ഈ പണം പാർട്ടി പ്രവർത്തനങ്ങൾക്കായി ബിജെപിയുടെ  ഖജനാവിൽ നിക്ഷേപിക്കുമെന്നും അവര്‍  അറിയിച്ചു. 

Also Read: Investment for Girl Child: സുകന്യ സമൃദ്ധി യോജന, PPF, പെണ്‍കുട്ടികള്‍ക്കായി ഏത് നിക്ഷേപമാണ് ഉത്തമം?

'സെല്‍ഫി എടുത്ത് ഒരുപാടു സമയമാണ് പാഴാകുന്നത്‌.  കൂടാതെ,  ഇത്തരം 'Photo session' മൂലം പരിപാടികള്‍ക്ക് എത്താന്‍ വൈകുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്.  ഇനിമുതല്‍  തന്നോടൊപ്പം സെല്‍ഫി എടുക്കുന്നവര്‍    ബിജെപിയുടെ പ്രാദേശിക മണ്ഡലം   ട്രഷറിയിൽ 100 ​​രൂപ നിക്ഷേപിക്കണം,' മന്ത്രി പറഞ്ഞു.

2015ലും ഇതേ തരത്തിലുള്ള  ആശയവുമായി മറ്റൊരു  BJP നേതാവ്  രംഗത്തുവന്നിരുന്നു.  BJP നേതാവ്  കുന്‍വര്‍ വിജയ്‌ ആണ് തന്നോടൊപ്പം സെല്‍ഫി  എടുക്കുന്നവര്‍  10 രൂപ സംഭാവന നല്‍കണം എന്ന്  ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

  

Trending News