ഇത് കൊലപാതകം തന്നെ; ഇന്ത്യയിൽ ഒറ്റവര്‍ഷം മരിച്ചൊടുങ്ങിയത് 23 ലക്ഷം പേർ

മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങളിൽ 90 ശതമാനവും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലുമാണ് സംഭവിച്ചതെന്ന് പഠനം പറയുന്നു. 23.6 ലക്ഷം മരണവുമായി ഇന്ത്യ ഒന്നാം സ്ഥാനത്തും 21 ലക്ഷം മരണവുമായി ചൈന രണ്ടാം സ്ഥാനത്തുമാണുള്ളത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 19, 2022, 05:31 PM IST
  • വായൂ മലിനീകരണത്തിൽ ഇന്ത്യ ഭീകരമായ അളവിലെത്തിയിരിക്കുന്നു.
  • ലോകത്താകമാനം 90 ലക്ഷം പേർ മലിനീകരണം മൂലം മരണമടഞ്ഞു.
  • മലിനീകരണ തോത് കുറയ്ക്കുന്നതിന് ഫലപ്രദാമായ ഇടപെടൽ പ്രധാനമന്ത്രി ഉജ്വല പദ്ധതിയിലൂടെ നടപ്പിലാക്കുന്നതിന് കഴിഞ്ഞു.
ഇത് കൊലപാതകം തന്നെ; ഇന്ത്യയിൽ ഒറ്റവര്‍ഷം മരിച്ചൊടുങ്ങിയത് 23 ലക്ഷം പേർ

ന്യൂഡൽഹി: മലിനീകരണം കാരണം 23 ലക്ഷം അകാല മരണങ്ങൾ 2019ൽ ഇന്ത്യയിൽ ഉണ്ടായെന്ന് കണക്ക്. അന്താരാഷ്ട്ര തലത്തിൽ ലാൻസെറ്റ് നടത്തിയ പുതിയ പഠനത്തിലാണ് കണക്ക് പുറത്ത് വന്നത്. വായൂ മലിനീകരണം മാത്രം കാരണം 16 ലക്ഷം പേർ മരിച്ചതായും. അ‍ഞ്ച് ലക്ഷം പേർ ജലമലിനീകരണം മൂല മരണമടഞ്ഞതായും പഠനം കണ്ടെത്തി. ലോകത്താകമാനം  90 ലക്ഷം പേർ മലിനീകരണം മൂലം മരണമടഞ്ഞതായി ലാൻസെറ്റ് കമ്മീഷൻ റിപ്പോര്‍ട്ട് പറയുന്നു. 

വായൂ മലിനീകരണത്തിൽ ഇന്ത്യ ഭീകരമായ അളവിലെത്തിയിരിക്കുന്നു. അത് പത്ത് ലക്ഷം ജീവൻ പ്രതിവര്‍ഷം അപഹരിച്ചുകൊണ്ടിരിക്കുകയാണ്.  ഗാർഹിക വായു മലിനീകരണം, ജല മലിനീകരണം തുടങ്ങിയ കടുത്ത ദാരിദ്ര്യവുമായി ബന്ധപ്പെട്ട തരത്തിലുള്ള മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും, വ്യാവസായിക മലിനീകരണം, വിഷ രാസ മലിനീകരണം എന്നിവ മൂലമുണ്ടാകുന്ന വർധിച്ച മരണങ്ങളാൽ ഈ ഇടിവ് നികത്തപ്പെട്ടു. ലോകത്താകെ അന്തരീക്ഷ മലിനീകരണം 2019 ൽ മാത്രം 67 ലക്ഷം മരണങ്ങൾക്ക് കാരണമായി.

Read Also: Stock Market Crash: തകര്‍ന്നടിഞ്ഞ് ഓഹരിവിപണി, 1400 പോയിന്‍റ് തകര്‍ന്ന് സെൻസെക്‌സ്, നിഫ്റ്റിയും ഇടിഞ്ഞു 

മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങളിൽ 90 ശതമാനവും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലുമാണ് സംഭവിച്ചതെന്ന് പഠനം പറയുന്നു. 23.6 ലക്ഷം മരണവുമായി ഇന്ത്യ ഒന്നാം സ്ഥാനത്തും 21 ലക്ഷം മരണവുമായി ചൈന രണ്ടാം സ്ഥാനത്തുമാണുള്ളത്. 2000ൽ പരമ്പരാഗത മലിനീകരണം മൂലമുള്ള രാജ്യത്തിന്റെ നഷ്ടം ആകെ ജിഡിപിയുടെ 3.2 ശതമാനം ആയിരുന്നെങ്കിൽ ഇന്ന് മരണ നിരക്കിലും പരമ്പരാഗത മലിനീകരണത്തിലും വൻതോതിലുള്ള കുറവുണ്ടായിട്ടുണ്ട്. സാമ്പത്തിക നഷ്ടവും ഒപ്പം കുറഞ്ഞിട്ടുണ്ട്. ഇന്ന് അത് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഒരു ശതമാനമായി മാറി. 

ഇന്ത്യയുടെ വായൂ മലിനീകരണ തോത് കുറയ്ക്കുന്നതിന് ഫലപ്രദാമായ ഇടപെടൽ പ്രധാനമന്ത്രി ഉജ്വല പദ്ധതിയിലൂടെ നടപ്പിലാക്കുന്നതിന് കഴിഞ്ഞു. 2016ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച പദ്ധതി ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ പാചകത്തിന് ആവശ്യമായ ഗ്യാസ് എത്തിക്കുന്നത് ലക്ഷ്യം വച്ചുള്ളതായിരുന്നു. മലിനീകരണം ലഘൂകരിക്കാനുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ മലിനീകരണ നിയന്ത്രണ ശ്രമങ്ങൾ നടത്തുന്നതിനും ശരിയായ പുരോഗതി കൈവരിക്കുന്നതിനും കേന്ദ്രീകൃത സംവിധാനമില്ല. രാജ്യത്തിന്റെ മലിനീകരണത്തിന്റെ അളവ് 93ശതമാനത്തിന് മുകളിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനം പറയുന്നു.

Read Also: Navjot Singh Sidhu : നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം ജയിൽ ശിക്ഷ; 1998ലെ കേസിലാണ് സുപ്രീം കോടതി വിധി  

ആഗോള മലിനീകരണ റാങ്കിംഗിൽ ഇന്ത്യൻ നഗരങ്ങൾ സ്ഥിരമായി പട്ടികയിൽ മുകളിൽത്തന്നെയാണുള്ളത്. ഉത്തരേന്ത്യയിലെ 480 ദശലക്ഷത്തിലധികം ആളുകൾ ലോകത്തിലെ ഏറ്റവും തീവ്രമായ അന്തരീക്ഷ മലിനീകരണത്തിൽ കഴിയുന്നതായി അമേരിക്കൻ ഗവേഷണ ഗ്രൂപ്പിന്റെ കഴിഞ്ഞ വർഷം പുറത്തുവന്ന പഠനത്തിൽ പറയുന്നു. മലിനീകരണം കുറയ്ക്കാനായാൽ ഡല്‍ഹിയിലെ ജനങ്ങളുടെ ആയുർദൈർഖ്യത്തിൽ പത്ത് വർഷം കൂടുതൽ ലഭിക്കുമെന്ന് ഷിക്കാഗോ യൂണിവേഴ്സിറ്റി കഴിഞ്ഞ വർഷം സെപ്തംബറിൽ നടത്തിയ പഠനത്തിൽ പറയുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News