ന്യൂഡൽഹി: ബക്രീദിനോട് അനുബന്ധിച്ച് കേരളത്തിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ (Lockdown relaxations) നൽകിയ ഇളവുകളെക്കുറിച്ച് സുപ്രീംകോടതിയിൽ മറുപടി സമർപ്പിച്ച് സംസ്ഥാന സർക്കാർ. ഇളവുകൾ നൽകിയത് വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണെന്ന് സംസ്ഥാന സർക്കാർ (State government) അറിയിച്ചു.
ചില മേഖലകളിൽ മാത്രമാണ് കടകൾ തുറക്കാൻ അനുമതി നൽകിയത്. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്നും ടിപിആർ കുറച്ചുകൊണ്ടുവരാൻ ശ്രമം തുടരുകയാണെന്നും സംസ്ഥാനം അറിയിച്ചു. കൊവിഡ് കേസുകളുടെ (Covid cases) വിവരങ്ങൾ കൃത്യമായി പുറത്തുവിടുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും സംസ്ഥാന സർക്കാർ മറുപടിയിൽ ചൂണ്ടിക്കാട്ടി.
ALSO READ: ബക്രീദിന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്; കേരളം ഇന്ന് തന്നെ മറുപടി നൽകണമെന്ന് Supreme Court
കേരളത്തിൽ പെരുന്നാൾ ഇളവുകൾ റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് തന്നെ സംസ്ഥാന സർക്കാർ മറുപടി സമർപ്പിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. ഇന്നുതന്നെ സത്യവാങ്മൂലം സമർപ്പിക്കാൻ സ്റ്റാന്റിംഗ് കൗൺസിലിന് സുപ്രീംകോടതി (Supreme court) നിർദേശം നൽകി. വിശദീകരണത്തിന് കൂടുതൽ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല. തുടർന്നാണ് സംസ്ഥാനം ഇന്ന് തന്നെ മറുപടി സമർപ്പിച്ചത്. ബക്രീദിനോടനുബന്ധിച്ച് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് എല്ലാ കടകളും തുറക്കാൻ സർക്കാർ അനുമതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA