Uttar Pradesh Exit Poll Results 2022 : ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ ഭരണം തുടരുമെന്ന് സീ എക്സിറ്റ് പോൾ ഫലം. പക്ഷെ 2017നെക്കാൾ ഏതാനും സീറ്റുകൾ ബിജെപിക്ക് നഷ്ടമാകുമെന്ന് എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു. എന്നാൽ കഴിഞ്ഞപ്രാവിശ്യത്തെക്കാൾ വോട്ട് ശതമാനത്തിൽ ഉയർച്ചയുണ്ടാകുമെന്നാണ് എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു.
58 മണ്ഡലങ്ങളിലായി നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ ബിജെപി 34-38 സീറ്റുകൾ സ്വന്തമാക്കും. സമാജുവാദി പാർട്ടി 19-21 സീറ്റുകൾ വരെയും ബിഎസ്പി ഒന്നോ രണ്ടോ സീറ്റുകൾ സ്വന്തമാക്കുമെന്ന് സീ എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു.
55 മണ്ഡലങ്ങളിലായി നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ബിജെപി 21-23 സീറ്റുകളും എസ്പി സഖ്യം 29-33 സീറ്റുകളും സ്വന്തമാക്കിയേക്കും. മായവതിയുടെ ബിഎസ്പി ഒന്നോ രണ്ടോ സീറ്റുകൾ സ്വന്തമാക്കാനാണ് സാധ്യതയെന്ന് എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു.
59 സീറ്റുകളിലായി നടന്ന മൂന്നാം ഘട്ട തിരഞ്ഞെടുപ്പിൽ ബിജെപി 32-42 സീറ്റുകളും എസ്പി 17-19 സീറ്റുകളും സ്വന്തമാക്കുമെന്ന് സീ എക്സിറ്റ് ഫലം പ്രവചിക്കുന്നു. കോൺഗ്രസിന് രണ്ട് സീറ്റ് വരെ ലഭിക്കാൻ സാധ്യയുണ്ടെന്ന് എക്സിറ്റ് പോൾ ഫലം.
നാലാം ഘട്ടത്തിൽ ബിജെപിക്ക് 41-45 സീറ്റും എസ്പിക്ക് 14-16 സീറ്റും ബിഎസ്പിക്ക് ഒന്നോ രണ്ടോ സീറ്റുകൾ ലഭിച്ചേക്കാം. 5-ാം ഘട്ടത്തിൽ നടന്ന മണ്ഡലങ്ങളിൽ നിന്ന് 36-40 സീറ്റുകൾ ബിജെപിക്കൊപ്പമെന്ന് സീ എക്സിറ്റ് പോൾ ഫലം. എസ്പി 18-20 വരെയും കോൺഗ്രസ് മൂന്ന് സീറ്റുകൾ വരെ നേടിയേക്കുമെന്ന് എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു.
ആറാം ഘട്ടത്തിൽ 30-34 സീറ്റുകളും ഏഴാം ഘട്ടത്തിൽ 23-27 സീറ്റുകൾ നേടി യുപിയിൽ മന്ത്രിസഭ രുപീകരിക്കാൻ ബിജെപിക്ക് സാധിക്കുമെന്ന് സീ എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു.
ബിജെപി 223 മുതൽ 248 വരെ സീറ്റുകൾ നേടുമെന്നാണ് സീ എക്സിറ്റ് പോൾ ഫലം അറിയിക്കുന്നത്. ബിജെപിയുടെ മുഖ്യ എതിർകക്ഷിയായ സമാജുവാദി പാർട്ടി 138-157 സീറ്റ് വരെ നേടി 2017നെക്കാൾ നില മെച്ചപ്പെടുത്തുമെന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നു.
മായവതിയുടെ ബിഎസ്പി 5-11 സീറ്റുകളും കോൺഗ്രസ് 4-9സീറ്റുകളും നേടുമെന്ന് സീ എക്സിറ്റ് പോൾ ഫലം പറയുന്നു.
2017 തിരഞ്ഞെടുപ്പിൽ 312 സീറ്റുകൾ നേടിയാണ് ബിജെപി സർക്കാർ അധികാരത്തിലെത്തിയത്. എസ്പി കോൺഗ്രസ് സഖ്യത്തിന് ആകെ നേടനായത് 70 സീറ്റുകളാണ്. ബിഎസ്പി 19 സീറ്റുകളിലേക്ക് കൂപ്പുകുത്തുകയായിരുന്നു. എസ്പിക്കൊപ്പം ചേർന്ന മത്സരിച്ച കോൺഗ്രസിന് ആകെ നേടാനായത് ഏഴ് സീറ്റുകൾ.
ALSO READ : 'ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് തന്റെ കടമ'; കേരളത്തിനെതിരായ പരാമർശത്തെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്
അതേസമയം എസ്പി തിരഞ്ഞെടുപ്പിൽ 300ൽ അധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചു വരുമെന്ന് അഖിലേഷ് യാദവ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരുന്നതിന് മുമ്പ് മാധ്യമങ്ങളോടായി പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.