ന്യൂ ഡൽഹി : ഉത്തർ പ്രദേശിൽ ബിജെപിയിൽ പൊട്ടിത്തെറി. മുതിർന്ന് നേതാവും മന്ത്രിയുമായ സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവെച്ച് പാർട്ടി വിട്ടു. മന്ത്രിക്ക് പിന്നാലെ മൂന്ന് എംഎൽഎമാരും പാർട്ടി വിട്ടു. യോഗി ആദിഥ്യനാഥ് സർക്കാർ ദലിതരെയും മറ്റ് പിന്നോക്ക് വിഭാഗങ്ങളെ അവഗണിക്കുകയായിരുന്നു എന്നാരോപിച്ചാണ് യുപിയിലെ മന്ത്രിസഭയിലെ അംഗമായിരുന്നു പ്രസാദ് മൗര്യ ബിജെപി വിട്ട മുഖ്യപ്രതിപക്ഷ കക്ഷിയായ സമാജുവാദി പാർട്ടിയിൽ ചേർന്നത്.
"ദളിതർ, മറ്റ് പിന്നോക്ക വിഭാഗത്തിൽ ഉള്ളവർ, കർഷകർ, തൊഴിൽരഹിതരായ യുവാക്കൾ മറ്റ് ചെറിയതും ഇടത്തരവുമായ വ്യാപാരികൾ തുടങ്ങിയവരോടുള്ള അവഗണനയെ പ്രതിഷേധിച്ച് ഞാൻ യുപിയിലെ യോഗി ആദിഥ്വനാഥിന്റെ മന്ത്രിസഭയിൽ നിന്ന് രാജിവെക്കുന്നു" പ്രസാദ് മൗര്യ ട്വിറ്ററിൽ കുറിച്ചു.
തന്നോടൊപ്പം കൂടുതൽ പേർ ബിജെപി വിടുമെന്നു അടുത്ത് 24 മണിക്കൂറിനുള്ളിൽ ചിത്രം വ്യക്തമാകുമെന്നും പ്രസാദ് മൗര്യ സീ ന്യൂസിനോട് പറഞ്ഞു.
പ്രസാദ് മൗര്യയുടെ രാജി പ്രഖ്യാപനത്തിന് ശേഷം എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രസാദ് മൗര്യയ്ക്കൊപ്പമുള്ള ചിത്രം ട്വിറ്ററിൽ സമാജുവാദി പാർട്ടിലേത്ത് സ്വാഗതം ചെയ്തുകൊണ്ട് പങ്കുവെക്കുകയും ചെയ്തു.
ALSO READ : Assembly Elections 2022 | 5 സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു, ആകെ 7 ഘട്ടം
പ്രസാദ് മൗര്യയ്ക്ക് പിന്നാലെ മൂന്ന് എംഎൽഎമാരാണ് ബിജെപി വിട്ട് എസ്പി പാളയത്തിലേക്കെത്തിയിരിക്കുന്നത്. റോഷൻ ലാൽ വർമ്മ, ഭഗവതി സാഗർ,. ബ്രജേഷ് പ്രതാപ് പ്രജാപതി എന്നിവരാണ് രാജിവെച്ചത്. താൻ ബിജെപി വിട്ടതിന്റെ പ്രതിഫലനം യുപി തിരഞ്ഞെടുപ്പിൽ വ്യക്തമാകുമെന്ന് പ്രസാദ് മൗര്യ മാധ്യമങ്ങളോടായി പറഞ്ഞു.
-
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqAios Link - https://apple.co/3hEw2hy -