Uttarkashi Tunnel Rescue: ഉത്തരകാശി ടണലിൽ രക്ഷാപ്രവർത്തനം അന്തിമ ഘട്ടത്തില്‍, തൊഴിലാളികളെ പുറത്തെടുത്ത ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും

Uttarkashi Tunnel Rescue: ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്  55.3 മീറ്റർ വരെ സമാന്തരമായി തുരന്നു, ഇനി ഏതാനും മീറ്റർ ദൂരം മാത്രമേ ബാക്കിയുള്ളൂ. വൈകുന്നേരത്തോടെ ശുഭ വാർത്ത ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : Nov 28, 2023, 02:33 PM IST
  • സംസ്ഥാന മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി രാവിലെ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതിനുശേഷം അദ്ദേഹം രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു.
Uttarkashi Tunnel Rescue: ഉത്തരകാശി ടണലിൽ രക്ഷാപ്രവർത്തനം അന്തിമ ഘട്ടത്തില്‍, തൊഴിലാളികളെ പുറത്തെടുത്ത ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും

Uttarkashi Tunnel Rescue: ഉത്തരകാശിയിലെ സിൽക്യാരയിൽ നിര്‍മ്മാണത്തിലിരിയ്ക്കുന്ന ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമം അന്തിമഘട്ടത്തില്‍. 

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്  55.3 മീറ്റർ വരെ സമാന്തരമായി തുരന്നു, ഇനി ഏതാനും മീറ്റർ ദൂരം മാത്രമേ ബാക്കിയുള്ളൂ. വൈകുന്നേരത്തോടെ ശുഭ വാർത്ത ലഭിക്കും, NDRF, SDRF ടീമുകൾ ഓരോ തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിയ്ക്കും, ഉത്തരാഖണ്ഡ് സർക്കാർ സെക്രട്ടറി നീരജ് ഖൈർവാൾ പറഞ്ഞു. 

Also Read:  Bathroom Vastu: കുളിമുറിയും ചിലപ്പോള്‍ ദാരിദ്ര്യത്തിന് കാരണമാകും..!! വാസ്തുശാസ്ത്രം പറയുന്നത്  
  
കഴിഞ്ഞ 17 ദിവസമായി 41 തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഹൈടെക് ഓപ്പറേഷനുകൾക്കൊപ്പം, തുരങ്കത്തിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കാൻ പരമ്പരാഗത രക്ഷാപ്രവർത്തനങ്ങളും നടപ്പിലാക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിൽ പലവിധ ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. കാലാവസ്ഥാ പ്രതിസന്ധി, മെഷീനുകളില്‍ ഉണ്ടായ സാങ്കേതിക പിഴവുകള്‍ തുടങ്ങി നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് രക്ഷാ പ്രവര്‍ത്തനം ഈ ഘട്ടം വരെ എത്തിയത്. 

Also Read:  Life Certificate: ഡിസംബറിൽ പെൻഷൻ മുടങ്ങും, ഇക്കാര്യം മറക്കാതെ ചെയ്തോളൂ  
 
ഇതിനിടെ സംസ്ഥാന മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി രാവിലെ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതിനുശേഷം അദ്ദേഹം രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. വളരെ വേഗം വിജയം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മൈക്രോ ടണൽ വിദഗ്ധൻ ക്രിസ് കൂപ്പർ പറയുന്നു.

അതേസമയം, തുരങ്കത്തില്‍നിന്ന് പുറത്തു വന്നാലുടന്‍ തൊഴിലാളികള്‍ക്ക് ആതുര സേവനം നല്‍കും.  തൊഴിലാളികളുടെ ബന്ധുക്കളോട് വസ്ത്രങ്ങളും ബാഗുകളും കൊണ്ടുവരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം എയർ ആംബുലൻസിനും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തുരങ്കത്തിൽ നിന്ന് തൊഴിലാളികളെ പുറത്തെടുത്ത ഉടന്‍തന്നെ അവരെ ആശുപത്രിയിലേക്ക് മാറ്റും. 

തൊഴിലാളികളെ വീട്ടിലേക്ക് അയക്കുന്നതിന് പകരം ആദ്യം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്‍റെ കാരണം? 

യഥാർത്ഥത്തിൽ, 17 ദിവസം തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളുടെ സുപ്രധാന ശരീര പാരാമീറ്ററുകൾ പരിശോധിക്കുന്നതിനാണ് അവരെ ഉടന്‍തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നത്. എല്ലാ തൊഴിലാളികളുടെയും ബിപി, ഹൃദയമിടിപ്പ്, ഷുഗർ നില എന്നിവ പരിശോധിക്കും. ഹൈപ്പർടെൻഷൻ, anxiety എന്നിവയും തൊഴിലാളികള ബാധിക്കാം. 
 
ഇരുട്ടില്‍ നിന്ന് വെളിച്ചത്തേയ്ക്ക് വരുന്ന തൊഴിലാളികള്‍ക്ക് വേണം കൂടുതല്‍ പരിചരണം 

കുറച്ച് നേരം കണ്ണടച്ചിരുന്നശേഷം വെളിച്ചത്തിലേക്ക് നോക്കുമ്പോള്‍ നമുക്ക് ബുദ്ധിമുട്ട് തോന്നാം. ഒന്നും വ്യക്തമായി കാണാൻ കഴിയില്ലാത്ത അവസ്ഥ. കുറച്ച് സമയത്തിന് ശേഷമാണ് നമ്മുടെ  കണ്ണിലെ കൃഷ്ണമണികൾ വെളിച്ചവുമായി പൊരുത്തപ്പെടുക. ന്നു, അപ്പോൾ മാത്രമേ നമുക്ക് കാര്യങ്ങൾ വ്യക്തമായി കാണാൻ കഴിയൂ. ഇപ്പോൾ 16 ദിവസമായി ഇരുട്ടില്‍ കഴിയുന്ന തൊഴിലാളികള്‍ ഇതാണ് അഭിമുഖീകരിക്കുക. ഇത്തരമൊരു സാഹചര്യത്തിൽ മുഖം മൂടാതെ പുറത്തേക്ക് കൊണ്ടുവരുമ്പോൾ അവരുടെ കണ്ണുകൾ ഈറനണിയും, ഒന്നും കാണാൻ കഴിയാത്ത ഒരു അവസ്ഥയാവും ഉണ്ടാവുക.  അത്തരമൊരു സാഹചര്യത്തിൽ, ക്രമേണ അവരുടെ കണ്ണുകൾ സ്വാഭാവിക വെളിച്ചത്തിലേക്ക് ക്രമീകരിക്കാൻ നടത്തുന്ന ശ്രമത്തിന്‍റെ ഭാഗമായി അവരുടെ മുഖം കുറച്ച് നേരത്തേയ്ക്ക് മറയ്ക്കും.   

തൊഴിലാളികൾക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകുമോ?

മരണം മുന്നില്‍ക്കണ്ടുകൊണ്ട്  കഴിഞ്ഞ 17 ദിവസമായി ഈ 41 തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയിരിയ്ക്കുകയാണ്. രക്ഷപ്പെടാനുള്ള സാധ്യത തുച്ഛമായ, ഓരോ നിമിഷവും മരണഭീഷണി ഉയർന്നുവരുന്ന സാഹചര്യത്തില്‍ സമ്മർദ്ദത്തിന്‍റെ തോത് വർദ്ധിക്കുന്നു. ഇത് ഇവരെ കടുത്ത വിഷാദരോഗത്തിലേയ്ക്ക് നയിക്കാം. ഇതിനെ panic anxiety disorder എന്നാണ് വിളിയ്ക്കുന്നത്.  ഇതിനുശേഷം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്ന പ്രശ്നവും ഉയർന്നുവരുന്നു. ഇത് ദീർഘകാലം നിലനിൽക്കുന്ന ഒന്നാണ്. 

അതായത്, തുരങ്കത്തില്‍ നിന്ന് പുറത്തുവരുന്ന തൊഴിലാളികള്‍ക്ക് മാനസിക, ശാരീരിക പരിചരണം ഏറെ ആവശ്യമാണ്. സര്‍ക്കാര്‍ എല്ലാ തരത്തിലും സജ്ജമാണ്. സര്‍ക്കാര്‍ തലത്തില്‍ തൊഴിലാളികളുടെ പരിരക്ഷയ്ക്കായി വേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂര്‍ണ്ണമാണ്. തുരങ്കത്തിന് വെളിയില്‍ നിരവധി ആംബുലന്‍സുകള്‍ സജ്ജമാണ് എന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News