Viral Video: വരണമാല്യം അണിയിച്ച ശേഷം വധൂവരന്മാർ തമ്മിൽ മുട്ടനടി... വീഡിയോ കണ്ടാൽ ഞെട്ടും..!

Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരണമാല്യം അണിയിച്ചശേഷം വധൂവരന്മാർ തമ്മിൽ മുട്ടനടി നടക്കുന്നത്.  ഒരിഞ്ചുപോലും രണ്ടുപേരും വിട്ടുകൊടുക്കുന്നില്ല.

Written by - Ajitha Kumari | Last Updated : Jul 2, 2022, 08:51 AM IST
  • ഇന്റർനെറ്റിൽ വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് ഒരു പ്രത്യേക ക്രെയ്സാണ്
  • ചിലപ്പോൾ ആളുകളെ രസിപ്പിക്കുക എന്ന ഉദ്ദേശത്തിൽ മാത്രം ഫണ്ണി വീഡിയോ ഉണ്ടാക്കുകയും ശേഷം അത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യാറുണ്ട്
Viral Video: വരണമാല്യം അണിയിച്ച ശേഷം വധൂവരന്മാർ തമ്മിൽ മുട്ടനടി... വീഡിയോ കണ്ടാൽ ഞെട്ടും..!

Viral Video: ഇന്റർനെറ്റിൽ വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് ഒരു പ്രത്യേക ക്രെയ്സാണ്. പല തരത്തിലുള്ള വിവാഹങ്ങൾ, അല്ലെങ്കിൽ വിവാഹങ്ങളിൽ നടക്കുന്ന പലതരം സംഭവങ്ങൾ എല്ലാം നമുക്ക് ഇപ്പോൾ സോഷ്യൽ മീഡിയിയിലൂടെ കാണാൻ കഴിയും.  ചിലപ്പോൾ വളരെ രസകരമായ വീഡിയോകളായിരിക്കും വിവാഹവുമായി ബന്ധപ്പെട്ട് അപ്‌ലോഡ് ചെയ്യുന്നതെങ്കിൽ ചിലപ്പോൾ അടിപിടി അക്രമമായിരിക്കും.  

Also Read: കൊത്താൻ ആഞ്ഞ് മൂർഖൻ, കഴുത്തിന് പിടിച്ച് കീരി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

ചിലപ്പോൾ ആളുകളെ രസിപ്പിക്കുക എന്ന ഉദ്ദേശത്തിൽ മാത്രം ഫണ്ണി വീഡിയോ ഉണ്ടാക്കുകയും ശേഷം അത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യാറുണ്ട്.  ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട ഒരു വീഡിയോ കൂടി പുറത്ത് വന്നിരിക്കുകയാണ്. അതിൽ വരണമാല്യം അണിയിച്ചശേഷം മധുരം വിളമ്പുന്ന സമയത്ത് വധുവരന്മാർ തമ്മിൽ കിടിലം ഫൈറ്റ് നടത്തുന്ന വീഡിയോയാണ്.  വേദിയിൽ വച്ചുള്ള ഇരുവരുടേയും തമ്മിലടി നോക്കി അന്തിച്ചു നിൽക്കുകയാണ് ബന്ധുക്കൾ.  

Also Read: Viral Video: ഒന്ന് ഇംപ്രസ് ചെയ്യാൻ ഇറങ്ങിയതാ.. പക്ഷെ കിട്ടിയത് മുട്ടൻ പണി..! വീഡിയോ വൈറൽ 

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരൻ വിവാഹത്തിനായി വധുവിന്റെ  വീട്ടിൽ ആഘോഷത്തോടെ എത്തുന്നത്.  കുറച്ചുകഴിഞ്ഞു വധുവും വരനും ബന്ധുക്കളുമായി മണ്ഡപത്തിൽ എത്തുകയും വരണമാല്യം അണിയിക്കുകയും ചെയ്യുന്നു.  ശേഷം വരന് വധു മധുരം നൽകുന്നത് നിങ്ങൾക്ക് വിഡിയോയിൽ കാണാൻ കഴിയും.  തീരെ താൽപര്യം ഇല്ലാത്ത രീതിയിലാണ് വധു അവിടെ നിൽക്കുന്നത്.  

Also Read:  Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ 

ശേഷം വരൻ വളരെ സ്നേഹത്തോടെ വധുവിന് മധുരം നൽകിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. വരന്റെ കയ്യിൽ നിന്നും വധു മധുരം സ്വീകരിച്ചില്ല എന്നു മാത്രമല്ല വരന്റെ കൈ വധു തട്ടിമാറ്റുകയും ചെയ്യുന്നുണ്ട്.  ഇതിൽ കുപിതനായ വരൻ വധുവിന് ബലമായി മധുരം നൽകാൻ ശ്രമിക്കുകയും തുടർന്ന് തമ്മിലടിയാകുകയും ചെയ്യുന്നു.  വീഡിയോ വൈറൽ...

 

Also Read: Viral Video: ദാഹിച്ചു വലഞ്ഞ് രാജവെമ്പാല, വെള്ളം നൽകി യുവാവ്, ശേഷം..!

വീഡിയോയിൽ കാണാൻ കഴിയും കുപിതനായ വരൻ തന്റെ ഭാവി വധുവിനെ അടിക്കുമ്പോൾ വധു ദേഷ്യപ്പെടുകയും തിരിച്ചടികൊടുക്കുന്നതും.  പിന്നെ വീഡിയോയിൽ കാണാൻ കഴിയുന്നത് ബന്ധുക്കൾ പറയുന്നത് പോലും കേൾക്കാതെ വരനുമായി അടികൂടുകയും വഴക്കിടുകയും ചെയ്യുന്ന വധുവിനെയാണ്.  ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ ശരിക്കും വൈറലാകുന്നുണ്ട്.  വീഡിയോയ്ക്ക് നിരവധി കമന്റ്കളും ലഭിക്കുന്നുണ്ട്.  വീഡിയോയ്ക്ക് ഇതുവരെ 1,102,994 വ്യൂസും 3.1 k ലൈക്‌സും ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News