Viral Video: രാജാവിന്റെ മകൻ ഇപ്പോൾ 'എയറിലാണ്'

Lion Vs Buffalo Fight Video: സിംഹങ്ങൾക്ക് എരുമയെ കൊല്ലുന്നത് എളുപ്പമല്ല. പ്രതിരോധിച്ച് നിൽക്കുന്ന കാര്യത്തിൽ ഇവയുടെ സാമർഥ്യം പലപ്പോഴും സിംഹങ്ങൾക്ക് വെല്ലുവിളിയാകാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 19, 2022, 08:47 AM IST
  • എരുമകൾ സിംഹത്തെ ഒരു ഫുട്ബോൾ തട്ടുന്നത് പോലെ വായുവിലേക്ക് എറിയുന്നത് കാണാം
  • സിംഹക്കുട്ടിയെ പലതവണ ക്രൂരമായി വലിച്ചെറിയുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും
Viral Video: രാജാവിന്റെ മകൻ ഇപ്പോൾ 'എയറിലാണ്'

വൈറൽ വീഡിയോ: സിംഹങ്ങൾക്ക് വേട്ടയാടാൻ ഏറ്റവും താൽപര്യം പോത്തുകളെയും എരുമകളെയുമാണെന്നാണ് കണക്കാക്കുന്നത്. കാരണം, അവ ധാരാളം മാംസമുള്ള വലിയ മൃഗങ്ങളാണ്, അതിനാൽ സിംഹങ്ങൾക്ക് എരുമയെ വേട്ടയാടാൻ കഴിഞ്ഞാൽ, ഏകദേശം അഞ്ച് ദിവസത്തേക്ക് വേട്ടയാടേണ്ടതില്ല. എന്നിരുന്നാലും, വേട്ടയാടുന്ന സിംഹങ്ങൾക്ക് എരുമയെ കൊല്ലുന്നത് എളുപ്പമല്ല. പ്രതിരോധിച്ച് നിൽക്കുന്ന കാര്യത്തിൽ ഇവയുടെ സാമർഥ്യം പലപ്പോഴും സിംഹങ്ങൾക്ക് വെല്ലുവിളിയാകാറുണ്ട്.

മൃഗങ്ങളുടെ ലോകം വളരെ രസകരമാണ്. ഓരോ ദിവസവും വളരെ വ്യത്യസ്തവും പ്രത്യേകതകളുമുള്ള മൃ​ഗങ്ങളുടെ വിചിത്രവും രസകരവുമായ വീഡിയോകൾ വൈറലാകുന്നു. കാട്ടിലെ മൃഗങ്ങളുടെ വീഡിയോകൾ കാണാൻ ആളുകൾക്ക് വളരെ കൗതുകമാണ്. അവ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകും. സാധാരണയായി, മുതിർന്ന സിംഹങ്ങളുടെ ഒരു കൂട്ടം എരുമകളെ ഒരുമിച്ചാണ് വേട്ടയാടുന്നത്. കാരണം, എരുമകൾ സിംഹങ്ങളെ കൊമ്പുകൊണ്ട് മറിച്ചിടുകയും ഉപദ്രവിക്കുകയും ചെയ്യും.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Earth Reels (@earth.reel)

എരുമയെ വേട്ടയാടുന്നതിനോ പതിയിരുന്ന് ആക്രമിക്കുന്നതിനോ ശ്രമിച്ച ഒരു സിംഹക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. എരുമക്കൂട്ടം സിംഹക്കുട്ടിയെ വളഞ്ഞിരിക്കുന്നതായി വീഡിയോയിൽ കാണാം. എരുമകൾ സിംഹത്തെ ഒരു ഫുട്ബോൾ തട്ടുന്നത് പോലെ വായുവിലേക്ക് എറിയുന്നത് കാണാം. സിംഹക്കുട്ടിയെ പലതവണ ക്രൂരമായി വലിച്ചെറിയുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. എർത്ത്.റീൽ എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News