Nasa Perseverance Rover ചൊവ്വയിലെത്തി: ദൗത്യത്തിന് ചുക്കാൻ പിടിച്ച വരിൽ ഇന്ത്യക്കാരിയും നാസയുടെ സുപ്രധാന ദൗത്യങ്ങളെ നയിക്കുന്ന ഇവർ ആരാണ്?

. നാസയുടെ കൺട്രോൾ സ്റ്റേഷനിലിരുന്ന നിർദ്ദേശങ്ങൾ നൽകുന്ന സ്വാതിയുടെ ചിത്രങ്ങൾ ഇതിനകം വാർത്തകളിൽ നിറഞ്ഞു കഴിഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Feb 19, 2021, 09:58 AM IST
  • റോവറിന്റെ ലാന്റിങ്ങ് സംവിധാനം,കമ്മ്യൂണിക്കേഷൻ എന്നിവയിലെല്ലാം ചുമതല വഹിച്ചത് സ്വാതിയാണ്
  • ചൊവ്വയിൽ ജീവന്റെ അംശമുണ്ടോന്ന് പരിശോധിക്കുകയെന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം
  • കാലിഫോർണിയിൽ സ്ഥിതി ചെയ്യുന്ന നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയാണ് വാഹനം നിർമ്മിച്ചതും നിയന്ത്രിക്കുന്നതും.
Nasa Perseverance Rover  ചൊവ്വയിലെത്തി: ദൗത്യത്തിന് ചുക്കാൻ പിടിച്ച വരിൽ ഇന്ത്യക്കാരിയും നാസയുടെ സുപ്രധാന ദൗത്യങ്ങളെ നയിക്കുന്ന ഇവർ ആരാണ്?

വാഷിം​ഗ്ടൺ: ഒരു കൊച്ചു വട്ട പൊട്ടും തൊട്ട് ചൊവ്വ പര്യവേഷണത്തിന് നാസയുടെ കൺട്രോൾ റൂമിലിരുന്ന് നിർദ്ദേശങ്ങൾ നൽകിയ ഇന്ത്യക്കാരിയെ ആണ് ലോകം തേടുന്നത്. ഇന്ത്യൻ വംശജയായ ഡോ.സ്വാതി മോ​ഹനാണ്(Dr Swati Mohan) നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ സുപ്രധാന ചുമതലകൾ വഹിച്ചത്.  റോവറിന്റെ ലാന്റിങ്ങ് സംവിധാനം,കമ്മ്യൂണിക്കേഷൻ എന്നിവയിലെല്ലാം ചുമതല വഹിച്ചത് സ്വാതിയാണ്. നാസയുടെ കൺട്രോൾ സ്റ്റേഷനിലിരുന്ന നിർദ്ദേശങ്ങൾ നൽകുന്ന സ്വാതിയുടെ ചിത്രങ്ങൾ ഇതിനകം വാർത്തകളിൽ നിറഞ്ഞു കഴിഞ്ഞു.

ഒരു വയസ്സുള്ളപ്പോഴാണ് സ്വാതിയുടെ കുടുംബം അമേരിക്കയിലേ(America) വിർജീനിയയിലേക്ക് മാറിയത്. ഒൻപത് വയസ്സുള്ളപ്പോൾ കണ്ട സ്റ്റാർ ട്രെക്കാണ് സ്വാതിയുടെ ജീവിതത്തിലെ ബഹിരാകാശ സ്വപ്നങ്ങൾക്ക് തുടക്കമുണ്ടാക്കിയത്.ബഹിരാകാശത്തിലെ കൂടുതൽ അത്ഭുതങ്ങൾ കണ്ടെത്താൻ ആ ഒൻപത് വയസ്സുകാരിക്ക് ആ​ഗ്രഹം തോന്നിത്തുടങ്ങി.

ALSO READ: NASA's Perseverance rover Mars ൽ പര്യവേക്ഷണം നടത്തും; ചൊവ്വയിൽ ജീവൻ ഉണ്ടോന്ന് പരിശോധിക്കും

 എങ്കിലും 16ാം വയസ്സിൽ ഒരു ശിശുരോ​ഗ വിദ​ഗ്ധ ആവാനായിരുന്നു സ്വാതിയുടെ ആ​ഗ്രഹം. സ്വാതിയുടെ ഭൗതിക ശാസ്ത്ര(Physics) അധ്യാപികയാണ്. ബഹിരാകാശ ​ഗവേഷണത്തിൽ അവൾക്ക് പ്രചോദനം നൽകിയത്.അങ്ങിനെ കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഏറോ സ്പേസ് എഞ്ചിനിയറിം​ഗിൽ ബിരുദവും, എം.ഐ.ടിയിൽ നിന്നും ബിരുദാനന്തര ബിരുദവും,ഡോക്ടറേറ്റും അവർ കരസ്ഥമാക്കി.നാസയുടെ ചൊവ്വ പര്യവേഷ ​ഗവേഷണങ്ങളിൽ തുടക്കം മുതൽ അം​ഗമായിരുന്ന അവർ നാസയുടെ ശനിയിലേക്കും,ചന്ദ്രനിലേക്കുമെല്ലാം നടത്തിയ ​ഗവേഷണങ്ങളുടെയും,പര്യവേഷണങ്ങളുടെയുമെല്ലാം ഭാ​ഗമായിരുന്നു.

ALSO READ: Bill Gates: ലോകത്തെ ഞെട്ടിച്ച്‌ വീണ്ടും പ്രവചനം, വരാനിരിയ്ക്കുന്നത് വലിയ രണ്ട് ദുരന്തങ്ങള്‍

Perseverance rover എന്ന ബഹിരാകാശ വാഹനം ഉപയോ​ഗിച്ച് ചൊവ്വയുടെ ഉപരിതലത്തിൽ ലാന്റ് ചെയ്ത്. വിവരങ്ങൾ ശേഖരിക്കുകയാണ് ഇ ദൗത്യം.ചൊവ്വയിൽ ജീവന്റെ അംശമുണ്ടോന്ന് പരിശോധിക്കുകയെന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം കാലിഫോർണിയിൽ സ്ഥിതി ചെയ്യുന്ന നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയാണ് Perseverance rover നിർമ്മിച്ചതും നിയന്ത്രിക്കുന്നതും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News