തുരത്തിയിട്ടും പോകാതെ കാട്ടാനക്കൂട്ടം; അട്ടപ്പാടിയിലെ ജനങ്ങള്‍ ഇനി എന്ത് ചെയ്യും?

നാല് കുട്ടിയാനകളടക്കം 13 എണ്ണമാണ് ഈ ജനവാസ മേഖലയിലുള്ളത്. പ്രദേശത്തെ ജനങ്ങൾ കനത്ത ഭയപ്പാടിലാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 5, 2022, 04:42 PM IST
  • വാഹനങ്ങള്‍ക്കരികിലേക്കും റോഡിന്റെ വശങ്ങളിലും കാട്ടാനക്കൂട്ടം എത്തി
  • പ്രദേശത്തെ ജനങ്ങൾ കനത്ത ഭയപ്പാടിലാണ്
  • കാട്ടാനക്കൂട്ടം ജനവാസമേഖലയിലേക്ക് വീണ്ടും എത്താവുന്ന സാഹചര്യമാണുള്ളത്
തുരത്തിയിട്ടും പോകാതെ കാട്ടാനക്കൂട്ടം; അട്ടപ്പാടിയിലെ ജനങ്ങള്‍ ഇനി എന്ത് ചെയ്യും?

പാലക്കാട്: അട്ടപ്പാടിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാന കൂട്ടം ഇറങ്ങി. ഇന്നലെ മുതൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ക്കരികിലേക്കും റോഡിന്റെ വശങ്ങളിലും കാട്ടാനക്കൂട്ടം എത്തി. പ്രദേശത്തെ ജനങ്ങൾ കനത്ത ഭയപ്പാടിലാണ്.

ഇന്നലെ മുതൽ കോട്ടാത്തറ പ്രധാന ടൗണിന് സമീപം നായ്ക്കർപാടിയിലും, രണ്ട് ദിവസം മുൻപ് അട്ടപ്പാടി ചുരം ആരംഭിക്കുന്ന മുക്കാലി പോലിസ് ഔട്ട് പോസ്റ്റിലുള്ള ചെക്ക് പോസ്റ്റിലുമാണ് കാട്ടാനകൾ എത്തിയത്. നായ്ക്കർപാടിയിൽ വന ഭദ്രകാളിയമ്മ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആനക്കട്ടി മണ്ണാർക്കാട് പ്രധാന റോഡ് മുറിച്ച് കടന്ന്  മിൽമ ചില്ലി പ്ലാന്റിലേക്ക് 13 അംഗ കാട്ടാന കൂട്ടമാണ് എത്തിയത്. 

മിൽമക്ക് സമീപമാണ് രാജീവ് ഗാന്ധി സർക്കാർ കോളേജും, കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയും, ചന്തക്കട വ്യാപര സ്ഥപനങ്ങളും. നാല് കുട്ടിയാനകളടക്കം 13 എണ്ണമാണ് ഈ ജനവാസ മേഖലയിലുള്ളത്. നാട്ടുകാർ ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തിയെങ്കിലും ഉൾക്കാട്ടിലേക്ക് പോകാതെ ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത് ആശങ്ക പരത്തുന്നുണ്ട്. ഏത് നിമിഷവും കാട്ടാനക്കൂട്ടം ജനവാസമേഖലയിലേക്ക് വീണ്ടും എത്താവുന്ന സാഹചര്യമാണുള്ളത്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News