Kayamkulam Accident: കായംകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം

എറണാകുളത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും മണൽ കയറ്റിപോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിമുട്ടിയത്.

Written by - Zee Malayalam News Desk | Last Updated : May 29, 2021, 09:56 AM IST
  • കായംകുളം കരിയിലക്കുളങ്ങര പോലീസ് സ്‌റ്റേഷന് സമീപം സിഗ്നലിലായിരുന്നു അപകടം
  • മഴയും അമിത വേഗതയുമായിരിക്കും അപകടത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.
  • അഗ്നിശമന സേനയും പോലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
  • ലോറിയുടെ ഡ്രൈവറും ക്ലീനറും പരിക്കുകളോടെ ആശുപത്രിയിലുണ്ട്
Kayamkulam Accident: കായംകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം

ആലപ്പുഴ: കായംകുളത്ത് (Kayamkulam Accident) കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. നാല് പേരുടെ നില ഗുരുതരം.കായംകുളം കരിയിലക്കുളങ്ങര പോലീസ് സ്‌റ്റേഷന് സമീപം സിഗ്നലിൽ ശനിയാഴ്ച വെളുപ്പിനെ മൂന്ന് മണിയോടെയാണ് അപകടം.

കാറിലുണ്ടായിരുന്ന ആയിഷ ഫാത്തിമ(25), റിയാസ്(27), ബിലാൽ(5), ഉണ്ണിക്കുട്ടൻ(20) എന്നിവരാണ് മരിച്ചത്.  അജ്മി(23), അൻഷാദ്(27) എന്നിവരെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: Kerala COVID Update : ആശങ്ക ഒഴിയാതെ കേരളം; കോവിഡ് മരണനിരക്ക് ഇരുനൂറിനോടടുത്ത്; 22,318 പേര്‍ക്ക് കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു

എറണാകുളത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും മണൽ കയറ്റിപോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിമുട്ടിയത്. മഴയും അമിത വേഗതയുമായിരിക്കും അപകടത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയും  പോലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

ALSO READ: Lakshadweep issue: ലക്ഷദ്വീപിലെ വിവാദ പരിഷ്‌കരണ നടപടികള്‍ക്ക് സ്റ്റേ ഇല്ല, വിശദീകരണം തേടി ഹൈക്കോടതി

ലോറിയുടെ ഡ്രൈവറും ക്ലീനറും പരിക്കുകളോടെ ആശുപത്രിയിലുണ്ട്. കരിയിലക്കുളങ്ങര ജംങഷനിൽ അപകടം പതിവാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വാഹനങ്ങളുടെ അമിത വേഗതയാണ് ഇവിടുത്തെ മിക്കവാറും എല്ലാ അപകടങ്ങൾക്കും കാരണം.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News