Actress attack case | മാധ്യമങ്ങളും കോടതിയും വേട്ടയാടുന്നു; ദയ കാണിക്കണമെന്ന് ദിലീപ്

മുൻകൂർ ജാമ്യാപേക്ഷ ഫോണിന്റെ കാര്യത്തിൽ തീരുമാനമായതിന് ശേഷം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. പ്രതികളെല്ലാം ഒരുമിച്ച് ഫോൺ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 29, 2022, 01:44 PM IST
  • പോലീസിന്റെ ഫോറൻസിക് ലാബുകളിൽ വിശ്വാസമില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ വ്യക്തമാക്കി
  • ഫോൺ ഫോറൻസിക് പരിശോധനക്കയച്ചെന്ന് ദിലീപ് കോടതിയിൽ രേഖാമൂലം മറുപടി നൽകി
  • ബാലചന്ദ്രകുമാറിൻറെ സന്ദേശങ്ങൾ വീണ്ടെടുക്കാനാണ് പോലീസ് തന്റെ ഫോൺ ആവശ്യപ്പെടുന്നത്
  • ഫോൺ ആവശ്യപെടുന്നത് നിയമവിരുദ്ധമാണ്. സ്വകാര്യത സംരക്ഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു
Actress attack case | മാധ്യമങ്ങളും കോടതിയും വേട്ടയാടുന്നു; ദയ കാണിക്കണമെന്ന് ദിലീപ്

കൊച്ചി: മാധ്യമങ്ങളും കോടതിയും തന്നെ നിരന്തരം വേട്ടയാടുന്നെന്ന് ദിലീപ്. കോടതി ദയ കാണിക്കണമെന്ന് ദിലീപ് അഭ്യർഥിച്ചു. കോടതിയിലാണ് നടൻ ദിലീപ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പോലീസിന്റെ ഫോറൻസിക് ലാബുകളിൽ വിശ്വാസമില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഫോൺ ഫോറൻസിക് പരിശോധനക്കയച്ചെന്ന് ദിലീപ് കോടതിയിൽ രേഖാമൂലം മറുപടി നൽകി. ബാലചന്ദ്രകുമാറിൻറെ സന്ദേശങ്ങൾ വീണ്ടെടുക്കാനാണ് പോലീസ് തന്റെ ഫോൺ ആവശ്യപ്പെടുന്നത്. ഫോൺ ആവശ്യപെടുന്നത് നിയമവിരുദ്ധമാണ്. സ്വകാര്യത സംരക്ഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

എന്നാൽ, ദിലീപ് എത്രയും പെട്ടെന്ന് ഫോൺ കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഏത് ഏജൻസി പരിശോധിക്കാമെന്ന് ദിലീപിന് പറയാമെന്നും കോടതി പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഫോണിന്റെ കാര്യത്തിൽ തീരുമാനമായതിന് ശേഷം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. പ്രതികളെല്ലാം ഒരുമിച്ച് ഫോൺ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.

സ്വന്തം നിലയിൽ ഫോൺ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2017-18 കാലത്ത് പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകളാണ് കേസിൽ നിർണായകം. ദിലീപ് ഉപയോഗിച്ചിരുന്ന ആപ്പിൾ, വിവോ കമ്പനികളുടെ നാലു ഫോണുകളും സഹോദരൻ അനൂപിന്റെ രണ്ടു ഫോണുകളും സഹോദരി ഭർത്താവ് സുരാജിന്റെ ഒരു ഫോണുമാണ് അന്വേഷണ സംഘം ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News