Actress Attack Case: മെമ്മറി കാർഡ് ചോർന്ന സംഭവം: അതിജീവിതയുടെ ഹർജിയിൽ വാദം മാറ്റില്ല, പരാതി ദിലീപിന് മാത്രമാണല്ലോയെന്ന് ഹൈക്കോടതി

കേസിൽ വാദം കേട്ട ജഡ്ജി തന്നെ വിധി പറയുന്നത് തടയുകയെന്ന ഉദ്ദേശത്തോട് കൂടിയാണ് അതിജീവിത ഹർജി നൽകിയത്. 

Written by - Zee Malayalam News Desk | Last Updated : Aug 21, 2023, 01:43 PM IST
  • മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നായിരുന്നു അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
  • ഈ ഹർജിയിൽ വാദം മാറ്റിവയ്ക്കണമെന്ന ദിലീപിന്റെ ആവശ്യമാണ് കോടതി നിരാകരിച്ചത്.
  • വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണ് ഹർജി എന്നായിരുന്നു ദിലീപിന്റെ വാദം.
Actress Attack Case: മെമ്മറി കാർഡ് ചോർന്ന സംഭവം: അതിജീവിതയുടെ ഹർജിയിൽ വാദം മാറ്റില്ല, പരാതി ദിലീപിന് മാത്രമാണല്ലോയെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി. കേസിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നായിരുന്നു അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഈ ഹർജിയിൽ വാദം മാറ്റിവയ്ക്കണമെന്ന ദിലീപിന്റെ ആവശ്യമാണ് കോടതി നിരാകരിച്ചത്. വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണ് ഹർജി എന്നായിരുന്നു ദിലീപിന്റെ വാദം. അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ ദിലീപിന് മാത്രമാണല്ലോ പരാതിയെന്നും മറ്റാർക്കും പരാതി ഇല്ലല്ലോയെന്നും ചോദിച്ച ശേഷമാണ് ഹൈക്കോടതി ദിലീപിന്റെ ആവശ്യം തള്ളിയത്. അതിജീവിതയുടെ ഹർജി വിധി പറയാനായി മാറ്റി.

കേസിൽ വാദം കേട്ട ജഡ്ജി തന്നെ വിധി പറയുന്നത് തടയുകയെന്ന ഉദ്ദേശത്തോട് കൂടിയാണ് അതിജീവിത ഹർജി നൽകിയത്. കൂടാതെ സാക്ഷികളെ വീണ്ടും വിസ്തരിച്ചും പ്രോസിക്യൂട്ടർമാരെ ഒഴിവാക്കിയും വിചാരണ ഒരു വർഷം തടസപ്പെടുത്തിയെന്നും ദിലീപിന്റെ ഹർജിയിൽ ആരോപിക്കുന്നു. അതിജീവിത സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് വിചാരണയെ ബാധിക്കും. കേസിൽ ഫോറൻസിക് അധികൃതരുടെ സാക്ഷി വിസ്താരം നടക്കുകയാണ്. അതിജീവിതയുടെ ഹർജിയിൽ വാദം മാറ്റിവെക്കേണ്ടതിന്റെ കാരണം സീൽഡ് കവറിൽ ഹാജരാക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചു. എന്നാൽ ദിലീപിന്റെ വാദങ്ങൾ എല്ലാം തള്ളുകയായിരുന്നു ഹൈക്കോടതി. 

Also Read: Crime News: കേരളാ പോലീസ് ചമഞ്ഞ് തട്ടിപ്പിന് ശ്രമം; മലയാളി വിദ്യാര്‍ത്ഥി മംഗളൂരുവിൽ അറസ്റ്റിൽ

 

അതേസമയം വിചാരണ വൈകിപ്പിക്കാനല്ല ഹർജിയെന്നും എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് തന്റെ ആവശ്യമെന്നും അതിജീവിത കോടതിയെ അറിയിച്ചു. വിചാരണയ്ക്കുള്ള സമയം സുപ്രീംകോടതി നീട്ടി നല്‍കിയതാണെന്നും അതിജീവിത അറിയിച്ചു. ഇര എന്ന നിലയിൽ മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്നും മനപ്പൂർവം ആരോ മെമ്മറി കാർഡ് പരിശോധിച്ചുവെന്നും അവര്‍ ആവര്‍ത്തിച്ചു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർത്തിയിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരായവരെ കണ്ടെത്തണമെന്നും അവർക്കെതിരെ നടപടി വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു. അതിജീവിതയുടെ ആവശ്യത്തിൽ എതിർപ്പില്ലെന്ന് സർക്കാരും വ്യക്തമാക്കി. തുടർന്നാണ് വാദം മാറ്റിവെക്കണമെന്ന ദിലീപിന്റ ആവശ്യം ജസ്റ്റിസ് കെ.ബാബു തള്ളിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News