Alappuzha Political Murders | ആലപ്പുഴയിൽ സർവകക്ഷി യോഗം വിളിച്ച് ജില്ല കളക്ടർ; മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കും

നിലവില്‍ ആലപ്പുഴ ജില്ലയിൽ ഇന്ന്  ഞായര്‍, നാളെ തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 19, 2021, 07:00 PM IST
  • നാളെ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് കളക്ടറുടെ ചേംബറിലാണ് യോഗം.
  • മന്ത്രിമാർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും അവരുടെ ജില്ല ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
  • പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴികളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.
  • കൂടാതെ സമാനമായ ആക്രമണങ്ങൾ പൂര്‍ണമായി ഒഴിവാക്കാനുള്ള നടപടിക്രമങ്ങളും യോഗത്തില്‍ തീരുമാനമെടുത്തേക്കും.
Alappuzha Political Murders | ആലപ്പുഴയിൽ സർവകക്ഷി യോഗം വിളിച്ച് ജില്ല കളക്ടർ; മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കും

ആലപ്പുഴ : ആലുപ്പഴ 12 മണിക്കൂറിനിടെ നടന്ന് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ (Political Murder) പശ്ചാത്തലത്തില്‍ ജില്ല കലക്ടർ (Alappuzha District Collector) സര്‍വകക്ഷി യോഗം വിളിച്ചു. നാളെ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് കളക്ടറുടെ ചേംബറിലാണ് യോഗം. 

മന്ത്രിമാർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും അവരുടെ ജില്ല ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴികളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക. കൂടാതെ സമാനമായ ആക്രമണങ്ങൾ പൂര്‍ണമായി ഒഴിവാക്കാനുള്ള നടപടിക്രമങ്ങളും യോഗത്തില്‍ തീരുമാനമെടുത്തേക്കും. 

ALSO READ : Alappuzha Double Murder : ആലപ്പുഴ ബിജെപി നേതാവിന്റെ കൊലപാതകം: നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

നിലവില്‍ ആലപ്പുഴ ജില്ലയിൽ ഇന്ന്  ഞായര്‍, നാളെ തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ ശനിയാഴ്ച ഡിസംബർ 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനാണ് ആദ്യം കൊല്ലപ്പെട്ടത്. ശേഷം ഇന്ന് ഡിസംബർ 19ന് രാവിലെ ബിജെപിയുടെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടത്. 

രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ആറ് ബൈക്കുകളിലായി എത്തിയ അക്രമി സംഘത്തിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.

ALSO READ : Alappuzha Murders | ആലപ്പുഴയിൽ നിരോധനാഞ്ജ, 11 എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ?

സംഘത്തിൽ ആകെ 12 പേരാണ് ഉണ്ടായിരുന്നത്. അക്രമി സംഘം അക്രമിസംഘം ബൈക്കുകളിലായി രഞ്ജിത് ശ്രീനിവാസന്‍റെ വീട്ടിലേക്ക് പോകുന്നതും തിരികെ വരുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പൊൾ ലഭിച്ചിരിക്കുന്നത്. എല്ലാവരും ഹെൽമറ്റ് ധരിച്ചിരുന്നു, കൂടാതെ മാസ്‌കോ, തുണിയോ കൊണ്ട് മുഖം മറച്ചിരുന്നു.

എസ്ഡിപിഐ പ്രവർത്തകൻ ഷാനിന്റെ കൊലപാതകത്തിലും സിസിടിവി ദൃശ്യങ്ങൾക്ക് അനുസരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിരുന്നു.

ALSO READ : Alappuzha Double Murder : ആലപ്പുഴ ഇരട്ടകൊലപാതകങ്ങൾ : സംസ്ഥാനത്ത് അതീവജാഗ്രത, കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി

രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും 50 പേർ കസ്റ്റഡിയിലുണ്ടെന്ന് ഐജി ഹർഷിത അട്ടല്ലൂരി മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ ആർഎസ്എസ് പ്രവർത്തകരും, എസ്ഡിപിഐ പ്രവർത്തകരുമുണ്ട്. ഇനി അക്രമങ്ങൾ നടന്നാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഐജി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News