E Sanjeevani: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സേവനവും നടപ്പാക്കാൻ ആരോഗ്യവകുപ്പ്,ആയുർവേദ ഹോമിയോ ഒപികൾ കൂടി

എല്ലാ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളോടും സേവനം നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jun 8, 2021, 06:26 AM IST
  • അതത് വിഭാഗത്തിലെ പി.ജി. ഡോക്ടർമാർ, സീനിയർ റസിഡന്റുമാർ എന്നിവരാണ് സ്‌പെഷ്യാലിറ്റി സേവനം ഒരുക്കുന്നത്.
  • . ആഴ്ചയിൽ ഒരു ദിവസം രണ്ട് മെഡിക്കൽ കോളേജുകൾ എന്ന നിലയിൽ സേവനം നിർവഹിക്കും.
  • ഒൻപതു മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെയായിരിക്കും ഈ ഒ.പി.കൾ പ്രവർത്തിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി
E Sanjeevani: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സേവനവും നടപ്പാക്കാൻ ആരോഗ്യവകുപ്പ്,ആയുർവേദ ഹോമിയോ ഒപികൾ കൂടി

തിരുവനന്തപുരം: ടെലിമെഡിസിൻ സംവിധാനമായ ഇ സഞ്ജീവനിയിൽ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സേവനങ്ങൾ കൂടി ഉൾപെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാനും വിദഗ്ധ ചികിത്സ ഉറപ്പാക്കാനും കൂടിയാണിത്.

എല്ലാ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളോടും സേവനം നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഇതിലൂടെ കാത്തിരിപ്പ് സമയം പരമാവധി കുറയ്ക്കാനാകും. ബുധനാഴ്ച മുതൽ ആയുർവേദ, ഹോമിയോ ഒ.പി.കൾ കൂടി ആരംഭിക്കും. തിങ്കൾ മുതൽ ശനി വരെ രാവിലെ ഒൻപതു മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെയായിരിക്കും ഈ ഒ.പി.കൾ പ്രവർത്തിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

ALSO READ: ഒരു രാജ്യം ഒറ്റ വാക്സിൻ നയം, എല്ലാവർക്കും സൗജന്യ വാക്സിന്‍, ഇനി കേന്ദ്രം നേരിട്ട് വാക്സിൻ വിതരണം കൈകാര്യം ചെയ്യും

മെഡിക്കൽ കോളേജുകളിലെ വിവിധ സ്‌പെഷ്യാലിറ്റികളിലെ പി.ജി. ഡോക്ടർമാർ, സീനിയർ റസിഡന്റുമാർ തുടങ്ങിയവരുടെ സേവനമാണ് ഇ സഞ്ജീവനിയിലൂടെ നൽകുന്നത്. ആഴ്ചയിൽ ഒരു ദിവസം രണ്ട് മെഡിക്കൽ കോളേജുകൾ എന്ന നിലയിൽ സേവനം നിർവഹിക്കും. 

ALSO READ: Breaking: സംസ്ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 16 വരെ നീട്ടി

അതത് വിഭാഗത്തിലെ പി.ജി. ഡോക്ടർമാർ, സീനിയർ റസിഡന്റുമാർ എന്നിവരാണ് സ്‌പെഷ്യാലിറ്റി സേവനം ഒരുക്കുന്നത്. നോൺ ക്ലിനിക്കൽ പി.ജി. ഡോക്ടർമാരേയും സീനിയർ റസിഡന്റുമാരേയും ഉൾപ്പെടുത്തി ജനറൽ ഒ.പി., കോവിഡ് ഒ.പി. എന്നിവയും വിപുലീകരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ട്രയൽ റൺ നടത്തിയാണ് സേവനങ്ങൾ പൂർണസജ്ജമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News