CM Pinarayi Vijayan: 'ഒന്നും മറയ്ക്കാനില്ല'; സ്വർണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനം, ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി

Governor Arif Mohammed Khan: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Written by - Zee Malayalam News Desk | Last Updated : Oct 13, 2024, 07:15 PM IST
  • സർക്കാരിന് ഒന്നും മറയ്ക്കാനില്ലെന്നും സ്വർണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനം ആണെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു
CM Pinarayi Vijayan: 'ഒന്നും മറയ്ക്കാനില്ല'; സ്വർണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനം, ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: വിവാദമായ അഭിമുഖത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട ​ഗവർണറുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. സർക്കാരിന് ഒന്നും മറയ്ക്കാനില്ലെന്നും സ്വർണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനം ആണെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. ഗവർണറുടെ പരാമർശങ്ങളിൽ കടുത്ത അതൃപ്തി അറിയിച്ചു. ഗവർണറുടേത് വ്യക്തി അധിക്ഷേപമെന്ന് മുഖ്യമന്ത്രി. വിശ്വാസ്യതയില്ലെന്ന പരാമർശത്തിൽ അതൃപ്തി അറിയിച്ചു. സ്വർണ്ണക്കടത്ത് രാജ്യവിരുദ്ധ പരാമർശമാണ്. സ്വർണ്ണക്കടത്തിൽ താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പറഞ്ഞത് കള്ളക്കടത്ത് രാജ്യവിരുദ്ധമാണെന്നാണ്. സ്വർണ്ണകടത്ത് തടയേണ്ടത് കേന്ദ്ര സർക്കാരിന് കീഴിലുള്ള കസ്റ്റംസാണ്. സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്നും തനിക്കെതിരെ ഗവർണർ മനപ്പൂർവമായ അധിക്ഷേപം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റംസ് കണ്ടെത്താത്ത സ്വർണ്ണ ക്കടത്ത് പിടികൂടുന്നത് പൊലീസിന്റെ കാര്യക്ഷമതയെന്നും മുഖ്യമന്ത്രി നൽകിയ കത്തിൽ വ്യക്തമാക്കി.

Updating...

Trending News