Pinarayi Vijayan: കറുത്ത മാസ്ക് പാടില്ല,വൻ സുരക്ഷയിൽ കോട്ടയത്ത് മുഖ്യമന്ത്രിയുടെ പരിപാടി, ജനങ്ങളിൽ പൂർണ്ണ വിശ്വാസം- പിണറായി

.മുഖ്യമന്ത്രിയുടെ വരവിനോടനുബന്ധിച്ച് വൻ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയത്.

Written by - Zee Malayalam News Desk | Last Updated : Jun 11, 2022, 01:17 PM IST
  • മാമ്മൻ മാപ്പിള ഹാളി ലേക്കുള്ള വഴി അടച്ച് പോലീസ് കാവൽ നിന്നു
  • ബിജെപി പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു
  • കറുത്ത് മാസ്ക് പോലും നിരോധിച്ചിരുന്നു
Pinarayi Vijayan: കറുത്ത മാസ്ക് പാടില്ല,വൻ സുരക്ഷയിൽ കോട്ടയത്ത് മുഖ്യമന്ത്രിയുടെ പരിപാടി, ജനങ്ങളിൽ പൂർണ്ണ വിശ്വാസം- പിണറായി

കോട്ടയം:ജനങ്ങളിൽ പൂർണ്ണ വിശ്വാസ മുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിനെ പുച്ഛത്തോടെ കാണുന്ന സമീപനം വളർത്താൻ ചിലയിടങ്ങളിൽ നിന്നു ശ്രമം നടക്കുന്നുവെന്നും അത് നടപ്പാകില്ല. കോട്ടയത്ത് കെജിഒഎയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർവ്വ മേഖലയുടെയും വികസനം ഉൾക്കൊണ്ട നവകേരള മെന്ന ലക്ഷ്യത്തിലേക്ക് കേരളം മുന്നേറുകയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയുടെ വരവിനോടനുബന്ധിച്ച് വൻ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയത്.

ALSO READ: മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു; യാത്രകളിൽ 40 അംഗ സംഘം അനുഗമിക്കും

മാമ്മൻ മാപ്പിള ഹാളി ലേക്കുള്ള വഴി അടച്ച് പോലീസ് കാവൽ നിന്നു ആശു പത്രിയിലേക്കും ജോലിയ്ക്കും ഉൾ പ്പടെ വിവിധ ആവശ്യങ്ങൾ ക്കെത്തിയവർ റോഡ് അടച്ച് തിനാൽ വലഞ്ഞു.മാധ്യമ പ്രവർത്തകർക്കും പോലും ഹാളിൽ പാസ് ഏർപ്പെടുത്തി ഹാളിനുള്ളിൽ കറുത്ത മാസ്ക് ധരിക്കാൻ അനുവദിച്ചില്ല.

അടിയന്തിരാവസ്ഥക്കു സമാന മായ അന്തരീ ക്ഷത്തി ലായിരു ന്നു സമ്മേളനം നടന്നത് അതേ സമയം മണിപ്പു ഴയിൽ BJP പ്രവർത്തകരും നാഗമ്പട ത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു ഇവരെ പോലീസ് അറസ്ററ്റ് ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News