Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണ്ണായകം; ജാമ്യ വ്യവസ്ഥയിലെ ഇളവിൽ ഇന്ന് വിധി

Rahul Mamkootathil: പൂരം കലക്കൽ ഗൂഢാലോചനക്കെതിരെയാണ് താൻ സമരം ചെയ്തത് തന്നെ സ്ഥിരം കുറ്റവാളിയെന്ന് പോലീസ് വിളിക്കുന്നത് എന്തുകൊണ്ട്?

Written by - Zee Malayalam News Desk | Last Updated : Oct 24, 2024, 09:22 AM IST
  • രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണ്ണായകം
  • എല്ലാ തിങ്കളാഴ്ചയും മ്യൂസിയം സ്റ്റേഷനിൽ ഹാജരാകണം എന്ന ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിക്കൊണ്ടുള്ള ഹർജിയിൽ വിധി ഇന്ന്
Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണ്ണായകം; ജാമ്യ വ്യവസ്ഥയിലെ ഇളവിൽ ഇന്ന് വിധി

തിരുവനന്തപുരം: എല്ലാ തിങ്കളാഴ്ചയും മ്യൂസിയം സ്റ്റേഷനിൽ ഹാജരാകണം എന്ന ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിക്കൊണ്ടുള്ള പാലക്കട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. 

Also Read: നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

ഹർജിയിൽ തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുന്നത്. രാഹുലിന്‌ ഇളവ് നൽകരുത് എന്ന റിപ്പോർട്ടാണ് പോലീസ് നൽകിയിരിക്കുന്നത്.  സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇളവ് തേടിയിരിക്കുന്നത്. 

Also Read: മേട രാശിക്കാർക്ക് സങ്കീർണ്ണതകൾ നിറഞ്ഞ ദിനം, വൃശ്ചിക രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ, അറിയാം ഇന്നത്തെ രാശിഫലം!

ഇതിനെ എതി‍ർത്ത പോലീസ് ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർഥി എന്ന നിലക്കാണ് ഹർജി നൽകിയിരിക്കുന്നത്. സ്ഥാനാർത്ഥി ആയിട്ടും പോലീസ് തന്നെ വേട്ടയാടുകയാണ് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

പൂരം കലക്കൽ ഗൂഢാലോചനക്കെതിരെയാണ് താൻ സമരം ചെയ്തതെന്നും തന്നെ സ്ഥിരം കുറ്റവാളിയെന്ന് പോ\ലീസ് വിളിക്കുന്നത് എന്തുകൊണ്ടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News