Body Found: കൊച്ചിയിൽ നടുറോഡില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം

Police Investigation: തിരുവോണദിനത്തിൽ പുലർച്ചെ മരോട്ടിച്ചോട് പാലത്തിന് സമീപത്ത് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിപ്പാടുകളുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 15, 2024, 02:59 PM IST
  • മർദ്ദനത്തെ തുടർന്നാണ് യുവാവ് മരിച്ചതെന്നാണ് പോലീസിന്റെ നി​ഗമനം
  • ഇന്നലെ രാത്രി ഇയാൾ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നത് കണ്ടതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്
  • ഇയാൾക്കൊപ്പം മദ്യപിച്ചവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം
Body Found: കൊച്ചിയിൽ നടുറോഡില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം

കൊച്ചി: ഇടപ്പള്ളിയിൽ നടുറോഡിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂനംതൈ സ്വദേശി പ്രവീണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. തിരുവോണദിനത്തിൽ പുലർച്ചെ മരോട്ടിച്ചോട് പാലത്തിന് സമീപത്ത് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിപ്പാടുകളുണ്ട്.

മർദ്ദനത്തെ തുടർന്നാണ് യുവാവ് മരിച്ചതെന്നാണ് പോലീസിന്റെ നി​ഗമനം. സ്ഥിരമായി മരോട്ടിച്ചോട് പാലത്തിന് താഴെയാണ് ഇയാൾ കിടന്നുറങ്ങിയിരുന്നത്. ഇന്നലെ രാത്രി ഇയാൾ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നത് കണ്ടതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കൊപ്പം മദ്യപിച്ചവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ALSO READ: വർക്കലയിൽ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം; കൂട്ടിരിപ്പുകാരൻ അറസ്റ്റിൽ

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News