Kochi: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. വ്യാഴാഴ്ച്ച സ്വര്‍ണം പവന് 160 രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണവില (Gold Rate) വര്‍ദ്ധിക്കുകയായിരുന്നു. പവന് 560 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വീണ്ടും വിലയിടിഞ്ഞത്. പവന് (8 ഗ്രാം) 35,640 രൂപയും ഗ്രാമിന് 4,455 രൂപയുമാണ് ഇന്ന് വില.
ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെട്ടതിന് ശേഷം സ്വര്‍ണവില (Gold Price) 1,800 രൂപയോളം കുറഞ്ഞിരുന്നു. ഫെബ്രുവരി 5ന് 35,000 രൂപയാണ് പവന് നിരക്ക് രേഖപ്പെടുത്തിയത്. ഈ മാസം സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കും ഇതുതന്നെ.
സ്വര് ണത്തിനൊപ്പം വെള്ളി വിലയിലും ഇന്ന് മാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളി ഗ്രാമിന് 68.40 രൂപയാണ് ഇന്നത്തെ നിരക്ക്. ബുധനാഴ്ച 69.60 രൂപയായിരുന്നു നിരക്ക്.
ആഗോള കമ്പോളത്തില്‍ ഡോളര്‍ സൂചിക പിടിച്ചുനില്‍ക്കുന്നതും നിക്ഷേപകര്‍ക്ക് സ്വര്‍ണത്തിലുള്ള താത്പര്യം കുറയുന്നതും വിലയിടിയാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നു.
Also Read: Gold rate: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
അതേസമയം, 2021 സാമ്പത്തിക വര്‍ഷത്തെ ബജറ്റ വതരണത്തിന് പിന്നാലെ സ്വര്‍ണവിലയില്‍ കുറയുന്നതായാണ് കാണുന്നത്. ബജറ്റില്‍ കസ്റ്റംസ് തീരുവ (Custom Duty) കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണവിലയും കുറഞ്ഞിരിയ്ക്കുന്നത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5% ല്‍ നിന്ന 7.50%മായി കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണവില താഴ്ന്നത്.