ചൈനയിലെ വൻമതിൽ തകർത്ത് രാജ്യമെങ്ങും വ്യാപിക്കുന്ന കോറോണ വൈറസ് ഇപ്പോൾ അക്ഷരാർത്ഥത്തിൽ ബാധിച്ചിരിക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തെയാണെന്ന് ഒരു സംശയവുമില്ലാതെ പറയാം.
സംസ്ഥാനത്ത് കോറോണ വ്യാപനത്തെ തുടർന്ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയതാണ് പൊല്ലാപ്പിലായിരിക്കുന്നത്. ഇപ്പോൾ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ചിത്രമുണ്ട്. ഒരു പെൺകുട്ടി പുരപ്പുറത്തിരുന്ന് പഠിക്കുന്നചിത്രമായിരുന്നു.
Also read: നയൻസിന്റെ ദേവി ലുക്ക് വൈറൽ ആകുന്നു...
വീടിനുള്ളിൽ ഇന്റർനെറ്റ് സൗകര്യം കിട്ടാത്തതുകൊണ്ടാണ് ഈ കുട്ടി വീടിനു മുകളിലിരുന്ന് ഓൺലൈൻ വഴി പഠനം നടത്തിയത്. കുറ്റിപ്പുറം കെഎംസിടി ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി നമിതയാണ് ആ കുട്ടി.
മോശം നെറ്റ വർക്ക് കാരണം തിങ്കളാഴ്ചത്തെ ക്ലാസ് നമിതയ്ക്ക് നഷ്ടപ്പെട്ടിരുന്നു. ഈ അവസ്ഥയിൽ ഇനിയും ക്ലാസുകൾ നഷ്ടമാകുമോ എന്ന ഭയാത്താലാണ് വീടിന്റെ മേൽക്കൂരയിൽ കയറി പഠനം തുടങ്ങിയത്. ആ ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്.