യേശുവിന്റെ പീഡാനുഭവത്തിന്റെയും കാൽവരിയിലെ കുരിശുമരണത്തിന്റെയും ഓർമ പുതുക്കുന്ന ദിവസമാണ് ദുഃഖവെള്ളി . ഈ ദിവസം നല്ല സന്ദേശമാണ് ലോകത്തിന് നൽകുന്നത് . മറ്റുള്ളവരുടെ പാപം നിമിത്തം മിശിഹാ മരിച്ച ദിവസമാണ് ഇന്നെന്നും അത് അദ്ദേഹത്തിന്റെ ഉയർത്തെഴുനേൽപ്പിന്റെ ഭാഗമാണെന്നുമാണ് കരുതപ്പെടുന്നത് . ഈസ്റ്ററിന് തൊട്ടുമുൻപുള്ള വെള്ളിയാഴ്ചയാണ് ദുഃഖവെള്ളി ആചരിക്കുന്നത് . യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച് അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ മാതൃക കാണിച്ച പിറ്റേ ദിവസമാണ് ദുഃഖവെള്ളി .
സുവിശേഷങ്ങൾ അനുസരിച്ച് ഗെത്ത് ശെമന എന്ന തോട്ടത്തിൽ വെച്ച് തന്റെ ശിഷ്യനായ യൂദാസ് സ്കറിയോത്താ മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്തു . പട്ടാളക്കാരും മഹാപുരോഹിതന്മാരും യേശുവിനെ ബന്ധനസ്ഥനാക്കി. രണ്ട് കള്ളന്മാർക്ക് നടുവിൽ ഗാഗുൽതതാ മലയിൽ അവർ യേശുവിനെ കുരിശിൽ തറച്ചു . മൂന്നാം ദിവസം യേശു ഉയർത്തെഴുന്നേറ്റു എന്നാണ് ചരിത്രം .
ബൈബിളിലെ പുതിയ നിയമമനുസരിച്ച് ഈ ദിവസമാണ് യേശുവിനെ റോമാക്കാർ ക്രൂശിച്ചത് . ദൈവപുത്രനാണെന്ന് സ്വയം അവകാശപ്പെട്ടതിനാണ് യേശു ശിക്ഷിക്കപ്പെട്ടത് . അദ്ദേഹത്തിന്റെ അത്താഴ സമയത്ത് ശിഷ്യന്മാരിൽ ഒരാളായ യൂദാസ് അദ്ദേഹത്തെ റോമൻ പട്ടാളക്കാർ തിരിച്ചറിയാനായി ഒറ്റിക്കൊടുത്തതായി ബൈബിൾ കഥകൾ പറയുന്നു .
ദുഃഖം നിറഞ്ഞ ദിവസമായിട്ടും GOOD FRIDAY എന്ന് വിളിക്കുന്നത് എന്തിനെന്ന സംശയം പലർക്കും ഉണ്ട് . ജർമ്മൻ ഭാഷയിൽ ദുഃഖവെള്ളിയെ കർഫ്രീറ്റാഗ് അല്ലെങ്കിൽ ദുഃഖകരമായ വെള്ളിയാഴ്ച എന്നാണ് വിളിക്കുന്നത് . പാശ്ചാത്യ രാജ്യങ്ങളിൽ ഈ ദിവസം ഹുഡ് ഫ്രൈഡെ എന്നാണ് വിളിക്കുന്നത്. .
യാക്കോബായ,ഓർത്തഡോക്സ് ദേവാലയങ്ങളിൽ രാവിലെ ആരംഭിക്കുന്ന ചടങ്ങ് വൈകുന്നേരം വരെ നീളും . യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ പുതുക്കി ജില്ലയിലെ ദേവാലയങ്ങളിൽ പെസഹ ആചരണം നടന്നു . രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമായതിനാൽ എല്ലാ ദേവാലയങഅങളും സജീവമായിരുന്നു .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...