THiruvananthapuram: ബംഗാൾ ഉൾക്കടലിൽ (Bay Of Bengal) രൂപപ്പെട്ട ചക്രവാതചുഴി (Cyclone) തീവ്രന്യൂനമർദ്ദമാകാൻ (Low PRessure) സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചക്രവാത ചുഴി ന്യുനമർദ്ദമായതിനെ തുടർന്ന് ഇന്നലെ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. ഇത് ഇന്ന് തുടരുകയാണ്. കൂടാതെ സംസ്ഥാനത്ത് ഒന്നും നാളെയും ശക്തമായ മഴയ്ക്ക് (Heavy Rain Alert) സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
ഇന്നും നാളെയും സംസ്ഥാനത്ത് 5 ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കേരള ഹെറാത്ത് 40 മുതൽ 50 കിലോമീറ്റർവരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത് . കൂടാതെ ന്യുനമര്‍ദം അടുത്ത 24 മണിക്കൂറിനുളിൽ വടക്കൻ തമിഴ്നാട്ടിലൂടെ കരയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്.
ALSO READ: Rain Alert: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ചെന്നൈയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശക്തമായ മഴയാണ് പെയ്തത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് തമിഴ്നാട്ടിലും ശക്തമായ മഴ ലഭിക്കുന്നതിന് കാരണമായത്. ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും നിർത്താതെ മഴ പെയ്തതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
ചെന്നൈയിൽ അടുത്ത മ്മൂന്ന് ദിവസങ്ങൾ കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . അതുകൂടാതെ പുതുച്ചേരി ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ചെന്നയിൽ ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടർന്ന് വരികെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...