Kerala Rain: സംസ്ഥാനത്ത് കനത്ത മഴ തുടരും, കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

   സംസ്ഥാനത്ത്  കനത്ത മഴ തുടരും. ഒൻപതാം തിയതി വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  മുന്നറിയിപ്പ് നല്‍കി.

Last Updated : Aug 7, 2020, 10:06 AM IST
  • സംസ്ഥാനത്ത് കനത്ത മഴ തുടരും.
  • ഒൻപതാം തിയതി വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
  • ഇന്ന് മലപ്പുറത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
  • ശനിയാഴ്ച പതിനാല് ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Kerala Rain: സംസ്ഥാനത്ത്  കനത്ത മഴ തുടരും, കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ  മുന്നറിയിപ്പ്

തിരുവനന്തപുരം:   സംസ്ഥാനത്ത്  കനത്ത മഴ തുടരും. ഒൻപതാം തിയതി വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  മുന്നറിയിപ്പ് നല്‍കി.

വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കൂടുതല്‍ ശക്തമാകും.  ചില ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. 

ഇന്ന് മലപ്പുറത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആലപ്പുഴ കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. 

ശനിയാഴ്ച പതിനാല് ജില്ലകളിലും  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

മലയോര മേഖലകളിൽ  താമസിക്കുന്നവര്‍ക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാല്‍ പരിസര പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണ൦.  താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽമണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. 

Also read: Kerala Rain: പൊന്‍മുടി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഇന്ന് തുറക്കും

വടക്കൻ കേരളത്തിൽ പല നദികളുടെ കൈവഴികളും  കരകവിഞ്ഞ് ഒഴുകുകയാണ്. അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

 

Trending News