Co-operative Banks | സഹകരണബാങ്കുകളിലെ ക്രമക്കേട്: ബിജെപിയുടെ ആരോപണം മന്ത്രി ശരിവച്ചുവെന്ന് കെ.സുരേന്ദ്രൻ

സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളിൽ എല്ലാം വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 9, 2021, 08:27 PM IST
  • വലിയതോതിലുള്ള കള്ളപ്പണ ഇടപാടുകളുടെ കേന്ദ്രമാക്കി സഹകരണ ബാങ്കുകളെ സിപിഎം മാറ്റുകയാണ്
  • പേരാവൂർ ബാങ്കിൽ മാത്രമല്ല കണ്ണൂർ ജില്ലയിലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 150 ഓളം ബാങ്കുകളിൽ നിക്ഷേപകർ വഞ്ചിക്കപ്പെട്ടിട്ടുണ്ട്
  • ഇത് ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു
  • എന്നാൽ സംസ്ഥാനത്തെ സഹകരണ ബാങ്കുകളെല്ലാം സുതാര്യമാണെന്നായിരുന്നു സർക്കാരിന്റെ മറുപടി
Co-operative Banks | സഹകരണബാങ്കുകളിലെ ക്രമക്കേട്: ബിജെപിയുടെ ആരോപണം മന്ത്രി ശരിവച്ചുവെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലെ 49 സഹകരണബാങ്കുകളിൽ (Co-operative bank) ക്രമക്കേട് നടന്നെന്ന സഹകരണമന്ത്രി വിഎൻ വാസവന്റെ പ്രസ്താവന ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളിൽ എല്ലാം വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന് സുരേന്ദ്രൻ (K Surendran) ആരോപിച്ചു.

വലിയതോതിലുള്ള കള്ളപ്പണ ഇടപാടുകളുടെ കേന്ദ്രമാക്കി സഹകരണ ബാങ്കുകളെ സിപിഎം മാറ്റുകയാണ്. പേരാവൂർ ബാങ്കിൽ മാത്രമല്ല കണ്ണൂർ ജില്ലയിലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 150 ഓളം ബാങ്കുകളിൽ നിക്ഷേപകർ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. ഇത് ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ സഹകരണമേഖലയിൽ കൈകടത്താൻ ശ്രമിക്കുകയാണെന്നും സംസ്ഥാനത്തെ സഹകരണ ബാങ്കുകളെല്ലാം സുതാര്യമാണെന്നുമായിരുന്നു സർക്കാരിന്റെ മറുപടി.

ALSO READ: Co-operative Banks | കൂടുതൽ സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നുവെന്ന് മന്ത്രി വിഎൻ വാസവൻ നിയമസഭയിൽ

കരുവന്നൂർ ബാങ്കിലെ തട്ടിപ്പിനെ കുറിച്ച് 2019ൽ അന്നത്തെ സഹകരണ മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് പരാതി ലഭിച്ചിരുന്നെന്ന് മന്ത്രി വിഎൻ വാസവൻ രേഖാമൂലം നിയമസഭയെ അറിയിച്ചത് ഞെട്ടിക്കുന്നതാണ്. തട്ടിപ്പിന് പിന്നിൽ സിപിഎം നേതാക്കളായതു കൊണ്ടാണ് അന്നത്തെ മന്ത്രി ആ പരാതി മൂടിവെച്ചത്. 69 പേരുടെ പേരിൽ നടപടിയെടുത്തെന്നാണ് മന്ത്രി പറയുന്നത്. ഇവരിൽ എത്രപേർ സിപിഎം നേതാക്കളാണെന്ന് വാസവൻ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ കൂടുതൽ സഹകരണ ബാങ്കുകളിൽ ക്രമക്കേട് കണ്ടെത്തിയതായി മന്ത്രി വിഎൻ വാസവൻ അറിയിച്ചിരുന്നു. കരുവന്നൂര്‍ ഉള്‍പ്പെടെ 49 സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിയമസഭയിലാണ് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ ഇക്കാര്യം അറിയിച്ചത്.

ALSO READ: Covid death certificate | കോവിഡ് മരണത്തിലുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനും നാളെ മുതൽ അപേക്ഷിക്കാം; അപേക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയാം

മന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് 49 ബാങ്കുകളിൽ കൂടി ക്രമക്കേട് നടന്നുവെന്ന് സ്ഥിരീകരിച്ചത്. കരുവന്നൂർ സ​ഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് പികെ ബഷീർ എംഎൽഎയാണ് നിയമസഭയിൽ ചോദ്യം ഉന്നയിച്ചത്. ഇതിന് നൽകിയ മറുപടിയിലാണ് കൂടുതൽ സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നതായി മന്ത്രി വ്യക്തമാക്കിയത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നുവെന്നും സഹകരണമന്ത്രി വ്യക്തമാക്കി. 2019 ല്‍ അന്നത്തെ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പരാതി ലഭിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെന്നും വിഎന്‍ വാസവന്‍ സഭയെ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News