റാന്നി പരുവയിൽ പമ്പാ നദിയിലെ തുരുത്ത് ശ്രദ്ധയാകർഷിക്കുന്നു; സഞ്ചാരികളെത്തുന്നയിടമായി മാറും

പത്തനംതിട്ട പെരുന്തേനരുവി വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്തായാണ് പമ്പാ നദിയുടെ ഒത്ത മധ്യത്തിൽ ഈ തുരുത്ത് സ്ഥിതി ചെയ്യുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഈ ഭാഗത്ത് രണ്ട് തുരുത്തുകൾ രൂപപ്പെട്ടത്. തുരുത്തിന്‍റെ രണ്ട് വശങ്ങളിലൂടെയാണ് പമ്പാ നദി ഒഴുകുന്നത്. തുരുത്തിൽ തേക്ക് , തെങ്ങ് ഉൾപ്പെടെ ധാരാളം വൃക്ഷങ്ങളുണ്ട്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jul 16, 2022, 11:58 AM IST
  • പ്രശസ്തമായ പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപമാണ് ഈ തുരുത്ത് രൂപപ്പെട്ടിരിക്കുന്നത്.
  • വിനോദ സഞ്ചാര മേഖലയായി വികസിപ്പിക്കാൻ തുരുത്ത് അനുയോജ്യമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
  • തുരുത്ത് സംസ്ഥാനത്താകെ ശ്രദ്ധ നേടുന്നവിനോദ സഞ്ചാര കേന്ദ്രം ആകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
റാന്നി പരുവയിൽ പമ്പാ നദിയിലെ തുരുത്ത് ശ്രദ്ധയാകർഷിക്കുന്നു; സഞ്ചാരികളെത്തുന്നയിടമായി മാറും

പത്തനംതിട്ട: പത്തനംതിട്ട റാന്നി പരുവയിൽ പമ്പാ നദിക്ക് മധ്യത്തിലായി രൂപപ്പെട്ട തുരുത്ത് ശ്രദ്ധയാകർഷിക്കുന്നു. വിനോദ സഞ്ചാര മേഖലക്ക് ഭാവിയിൽ ജില്ലയിൽ നിന്നുള്ള മുതൽക്കൂട്ടാകും ഈ തുരുത്ത്. പ്രശസ്തമായ പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപമാണ് ഈ തുരുത്ത് രൂപപ്പെട്ടിരിക്കുന്നത്.

Read Also: Sawan Somwar: ശ്രാവണ മാസത്തിൽ ശിവഭ​ഗവാന്റെ അനു​​ഗ്രഹത്തിനായി ഉപവാസം അനുഷ്ഠിക്കേണ്ടതെങ്ങനെ?

പത്തനംതിട്ട പെരുന്തേനരുവി വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്തായാണ് പമ്പാ നദിയുടെ ഒത്ത മധ്യത്തിൽ ഈ തുരുത്ത് സ്ഥിതി ചെയ്യുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഈ ഭാഗത്ത് രണ്ട് തുരുത്തുകൾ രൂപപ്പെട്ടത്. തുരുത്തിന്‍റെ രണ്ട് വശങ്ങളിലൂടെയാണ് പമ്പാ നദി ഒഴുകുന്നത്. തുരുത്തിൽ തേക്ക് , തെങ്ങ് ഉൾപ്പെടെ ധാരാളം വൃക്ഷങ്ങളുണ്ട്. 

Read Also: തിരുവനന്തപുരത്ത് ആരെ നിർത്തും ഇത്തവണ; കുഴഞ്ഞ് മറിഞ്ഞ് ബിജെപി ലോക്സഭാ സ്ഥാനാർത്ഥിത്വം

വിനോദ സഞ്ചാര മേഖലയായി വികസിപ്പിക്കാൻ തുരുത്ത് അനുയോജ്യമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. നേരത്തേ സ്വകാര്യ വ്യക്തികളുടെ കൈവശമായിരുന്നു ഈ തുരുത്ത്. 2016 ൽ ഇടത് മുന്നണി സർക്കാരിന്‍റെ കാലത്ത് തുരുത്ത് റവന്യൂ വകുപ്പ് ഏറ്റെടുത്തു. 

Read Also: Kerala Weather Report: സംസ്ഥാനത്ത് ഇന്നും മഴ തുടരുന്നു; 6 ജില്ലകളിൽ യെല്ലോ അലർട്ട്

അത്തിക്കയം വില്ലേജ് ഓഫീസർക്കാണ് ഇപ്പോൾ തുരുത്തിന്‍റെ സംരക്ഷണച്ചുമതല. ഏതായാലും പമ്പാ നദിക്ക് നടുവിലെ ഈ തുരുത്ത് ഭാവിയിൽ പത്തനംതിട്ട ജില്ലയിലെ മാത്രമല്ല സംസ്ഥാനത്താകെ ശ്രദ്ധ നേടുന്ന രീതിയിലുള്ള വിനോദ സഞ്ചാര കേന്ദ്രം ആകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News