Thiruvananthapuram : എന്ത് പ്രതിസന്ധിയുണ്ടായാലും കെ റയലിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് എം.ഡി അജിത്ത് കുമാർ. 2 മാസത്തിനകം കല്ലിടൽ പൂർത്തിയാക്കും. കല്ല് ഇളക്കി മാറ്റിയ സ്ഥലങ്ങളിൽ വീണ്ടും കല്ലിടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമ പരമായാണ് ഇപ്പോള്‍ കല്ല് ഇടുന്നതെന്ന് അജിത്ത് കുമാർ പറഞ്ഞു. സാമൂഹികാഘാത പഠനം നടത്താനാണ് കല്ലിടുന്നതെന്നും ഭൂമി ഏറ്റെടുക്കല്ലിന് മുന്നോടിയായുള്ള പ്രവർത്തിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതി ആരെയെല്ലാം ബാധിക്കുന്നു എന്ന് കണ്ടെത്തിയാൽ മാത്രമേ ഭാവി നടപടികൾ പൂർത്തിയാക്കാനാവൂ. നഷ്ടപരിഹാരം കൊടുത്ത ശേഷമേ ഭൂമി ഏറ്റെടുക്കൂകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. 6/1 നോട്ടിഫിക്കേഷൻ്റെ ഭാഗമായാണ് ഇപ്പോൾ കല്ലിടുന്നത്. സർക്കാർ റവന്യൂ വകുപ്പ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. സാമുഹിക പ്രത്യാഘാതം ഏറ്റവും കുറഞ്ഞ നിലയിലാവും കെ.റയിലിന്‍റെ നിർമ്മാണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കെ റെയിലിനെതിരായ പ്രതിഷേധ സമരം അടിച്ചമർത്താമെന്ന് മുഖ്യമന്ത്രി വ്യാമോഹിക്കേണ്ടെന്ന് കെ സുരേന്ദ്രൻ
കെ റയിൽ പദ്ധതി മൂലം പ്രശ്‍നങ്ങൾ ബാധിക്കുന്നവരുടെ അഭിപ്രായങ്ങൾ കേട്ട് റിപ്പോർട്ട് തയ്യാറാക്കും. കല്ല് ഇളക്കി മാറ്റിയ സ്ഥലങ്ങളിൽ വീണ്ടും കല്ലിടും. രണ്ട് മാസത്തിനകം കല്ലിടൽ പൂർത്തിയാക്കും. 3 മാസത്തിനകം പാരിസ്ഥിതികാഘാത പഠനം പൂർത്തിയാക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തിൻ്റെ 5 മീറ്റർ ബഫർ സോണായിരിക്കും. അതിന് അടുത്ത 5 മീറ്ററിൽ നിർമ്മാണത്തിന് അനുമതി വേണം. പാരിസ്ഥിതികാഘാത പഠനത്തിന് ശേഷം അലൈൻമെൻ്റിൽ മാറ്റം വന്നേക്കാമെന്നും റെയിൽ വേയ്ക്ക് ഇരുവശത്തും കമ്പിവേലി നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.