കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ബി.ജെ.പിയുടെ(Bjp) വിജയ് യാത്ര ഇന്ന് കാസർകോട് തുടക്കമാവും.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് വിജയ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിന് താളിപ്പെടുപ്പ് മൈതാനിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യ നാഥ് യാത്ര ഉദ്ഘാടനം ചെയ്യും.
എല്ലാ ജില്ലകളിലും ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കളും എൻഡിഎ(NDA) നേതാക്കളും വിജയ് യാത്രയുടെ ഭാഗമാവും. മാർച്ച് ആറിന് തിരുവനന്തപുരത്താണ് യാത്ര സമാപിക്കുന്നത്. അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ബിജെപിയുടെ യാത്ര. യാത്രയുടെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലയിൽ എത്തിയ സുരേന്ദ്രൻ ബി.ജെ.പിയുടെ ജില്ലയിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും ഉദ്ഘാടനവും, സമാപനവും.
ALSO READ: Kerala Assembly Election 2021: കേരളത്തിൽ താമര വിരിയിക്കാൻ കേന്ദ്ര നേതാക്കൾ എത്തുന്നു
യാത്രയ്ക്ക് ആശംസയർപ്പിച്ച് ജില്ലയിലെ 1000 കേന്ദ്രങ്ങളിൽ പ്രവർത്തകർ കഴിഞ്ഞ ദിവസം വിജയദീപം തെളിയിച്ചു. കാസർകാേട്(Kasargod) ജില്ലയിൽ നിന്ന് പുറപ്പെടുന്ന യാത്ര തിങ്കളാഴ്ച രാവിലെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.തിരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പിയുടെ നിരവധി നേതാക്കളാണ് കേരളത്തിലേക്ക് എത്തുന്നത്.
ALSO READ: Metro Man ഇ ശ്രീധരൻ ബിജെപിയിലേക്ക്; Vijay Yathra ൽ പങ്കെടുക്കും: K. Surendran
കേന്ദ്ര മന്ത്രിമാരായ നിർമ്മലാ സീതാരാമൻ (Nirmala Sitharaman), സ്മൃതി ഇറാനി, പ്രഹ്ളാദ് ജോഷി, വികെ സിംഗ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ദേശീയ വക്താക്കളായ മീനാക്ഷി ലേഖി, ഷാനവാസ് ഹുസൈൻ, യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ, ബിജെപിയുടെ തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് അണ്ണാമലെ ഐ.പി.എസ്, സിനിമാ താരം ഖുശ്ബു സുന്ദർ എന്നിങ്ങനെ നീണ്ട നിര തന്നെ ഇനി വരുന്ന ദിവസങ്ങളിൽ വിവിധ ജില്ലകളിൽ പ്രചാരണത്തിനായി എത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...