Kadakkavoor pocso case: കടയ്ക്കാവൂർ പോക്സോ കേസിൽ വഴിത്തിരിവ്; പരാതി വ്യാജം, അമ്മ നിരപരാധിയെന്ന് അന്വേഷണ സംഘം

കുട്ടിയുടെ മൊഴി വിശ്വാസ യോ​ഗ്യമല്ലെന്ന് പ്രത്യേക അന്വേഷ സംഘം കോടതിയിൽ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 21, 2021, 10:28 AM IST
  • വൈദ്യപരിശോധയിലും പീഡനത്തിന്റെ സൂചനയില്ലെന്നും പരാതി വ്യാജമാണെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി
  • പതിമൂന്നുകാരനെ അമ്മ മൂന്ന് വർഷത്തോളം ലൈം​ഗികമായി ചൂഷണം ചെയ്തുവെന്ന കാട്ടി പിതാവാണ് പൊലീസിൽ പരാതി നൽകിയത്
  • വിശദമായ ശാസ്ത്രീയപരിശോധനകൾക്ക് ശേഷമാണ് കണ്ടെത്തലെന്നും പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി
  • മുൻ ഭർത്താവ് വ്യക്തിപരമായ വിരോധങ്ങൾ തീർക്കാൻ മകനെ ഉപയോ​ഗിച്ച് വ്യാജ പരാതി നൽകിയെന്നായിരുന്നു യുവതിയുടെ വാദം
Kadakkavoor pocso case: കടയ്ക്കാവൂർ പോക്സോ കേസിൽ വഴിത്തിരിവ്; പരാതി വ്യാജം, അമ്മ നിരപരാധിയെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസിൽ (Pocso Case) അമ്മ മകനെ പീ‍ഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് അന്വേഷണ സംഘം. പതിമൂന്നുകാരനെ മാതാവ് മൂന്ന് വർഷത്തോളം ലൈം​ഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. എന്നാൽ കുട്ടിയുടെ മൊഴി വിശ്വാസ യോ​ഗ്യമല്ലെന്ന് പ്രത്യേക അന്വേഷ സംഘം (Special investigation team) കോടതിയിൽ അറിയിച്ചു.

വൈദ്യപരിശോധയിലും പീഡനത്തിന്റെ സൂചനയില്ലെന്നും പരാതി വ്യാജമാണെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. പതിമൂന്നുകാരനെ അമ്മ മൂന്ന് വർഷത്തോളം ലൈം​ഗികമായി ചൂഷണം ചെയ്തുവെന്ന കാട്ടി പിതാവാണ് പൊലീസിൽ പരാതി നൽകിയത്.

ALSO READ: Tiktok താരം അമ്പിളി ഒളിവിൽ ആയിരുന്നു, വിദേശത്തേക്ക് കടക്കാൻ ഇരുന്ന താരത്തെ പാസ്പോർട്ട് കഥയിൽ പൊലീസ് കുടുക്കി

വിശദമായ ശാസ്ത്രീയപരിശോധനകൾക്ക് ശേഷമാണ് കണ്ടെത്തലെന്നും പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. മുൻ ഭർത്താവ് വ്യക്തിപരമായ വിരോധങ്ങൾ തീർക്കാൻ മകനെ ഉപയോ​ഗിച്ച് വ്യാജ പരാതി (Fake petition) നൽകിയെന്നായിരുന്നു യുവതിയുടെ വാദം. എന്നാൽ മകനെ ഉപയോ​ഗിച്ച് വ്യാജ പരാതി നൽകിയിട്ടില്ലെന്നായിരുന്നു യുവതിയുടെ മുൻ ഭർത്താവിന്റെ വാദം. എന്നാൽ അമ്മയ്ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയമകന്റെ നിലപാട്. അതേസമയം, പീഡിപ്പിച്ചെന്ന അനിയന്റെ മൊഴിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് മൂത്ത സഹോദരൻ വ്യക്തമാക്കിയത്.

പോക്സോ കേസിൽ ഇരയുടെ മാതാവ് അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസായിരുന്നു ഇത്. എന്നാൽ തനിക്കെതിരെ വ്യാജ പരാതി നൽകിയതാണെന്നും കുട്ടിയുടെ പിതാവ് നിയമാനുസൃതമല്ലാതെ മറ്റൊരു വിവാഹം കഴിച്ചതായും കുട്ടിയെ ഉപയോ​ഗിച്ച് അമ്മക്കെതിരെ പരാതി നൽകുകയും ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ മാതാപിതാക്കളും ആരോപണം ഉന്നയിച്ചിരുന്നു. സമ്മർദം കാരണമാണ് കുട്ടി അമ്മയ്ക്കെതിരെ മൊഴി നൽകുന്നതെന്നും ഇവർ പറഞ്ഞിരുന്നു.

ALSO READ: Crime News: യുവതിയെ Gang Rape ചെയ്ത പ്രതികള്‍ക്ക് ആറു മാസത്തിനകം വധശിക്ഷ വിധിച്ച് പാക്‌ കോടതി

കേസിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കുട്ടിയുടെ പിതാവുമായി ചേർന്ന് പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആക്ഷൻ കൗൺസിലും (Action council) ആരോപിച്ചിരുന്നു. അമ്മ ലൈം​ഗികമായി കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതി ഒന്നര വർഷം കഴിഞ്ഞാണ് നൽകുന്നത്. ഇക്കാലയളവിൽ കുട്ടി പിതാവിന്റെയും രണ്ടാനമ്മയുടെയും കൂടെയായിരുന്നു. അവർ കുട്ടിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News