Kerala Assembly: പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കം; 14 ബില്ലുകൾ പരി​ഗണനയ്ക്ക്

Kerala Legislative Assembly: ആദ്യദിനം ഉമ്മൻചാണ്ടിക്കും വക്കം പുരുഷോത്തമനും ചരമോപചാരം അർപ്പിച്ച് സഭ പിരിഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Aug 7, 2023, 02:49 PM IST
  • 12 ദിവസം ചേരുന്ന സഭാ സമ്മേളനം ഓഗസ്റ്റ് 24ന് അവസാനിക്കും
  • ഇതിൽ എട്ട് ദിവസങ്ങൾ നിയമനിർമാണത്തിന് വേണ്ടി മാറ്റിവയ്ക്കും
  • 14 ബില്ലുകൾ പരിഗണനക്ക് വരും
  • ഏതൊക്കെ ബില്ലുകൾ സഭയിൽ അവതരിപ്പിക്കണമെന്ന കാര്യത്തിൽ കാര്യാപേദേശക സമിതി യോഗം ചേർന്ന് തീരുമാനം എടുക്കും
Kerala Assembly: പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കം; 14 ബില്ലുകൾ പരി​ഗണനയ്ക്ക്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കം. 24 വരെ നീളുന്ന സമ്മേളനത്തിൽ വിവിധ വിവാദ വിഷയങ്ങൾക്കൊപ്പം നിയമനിർമാണത്തിനും ഊന്നൽ നൽകും. ആദ്യദിനം ഉമ്മൻചാണ്ടിക്കും വക്കം പുരുഷോത്തമനും ചരമോപചാരം അർപ്പിച്ച് സഭ പിരിഞ്ഞു. മനസാക്ഷിയെ മുറുകെപ്പിടിച്ച് തീരുമാനമെടുത്ത നേതാവിനെയാണ് നഷ്ടമായതെന്ന് സ്പീക്കർ ഓർമ്മിച്ചു.

ഉമ്മൻചാണ്ടിയുടെ പൊതുപ്രവർത്തന ജീവിതം പുതുതലമുറയ്ക്ക് മാതൃകയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച ഉമ്മൻചാണ്ടിയുടെ ഇന്ധനം ജനക്കൂട്ടമായിരുന്നുവെന്ന് വി.ഡി സതീശനും അനുസ്മരിച്ചു. 53 കൊല്ലം പുതുപ്പള്ളിയുടെ നിറസാന്നിധ്യമായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ സ്പീക്കർ എ.എൻ ഷംസീർ സഭയിൽ ചരമ റഫറൻസ് വായിച്ചു.

ഉമ്മൻചാണ്ടി ആൾക്കൂട്ടത്തെ ഊർജ്ജമാക്കിയ നേതാവെന്ന് സ്പീക്കർ അനുസ്മരിച്ചു. മനസാക്ഷിയെ മുറുകെപ്പിടിച്ച് തീരുമാനമെടുത്ത നേതാവിനെ നഷ്ടമായതിലൂടെ മികച്ച സാമാജികനെയാണ് സഭയ്ക്ക് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടാണ് അവസാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

ഉമ്മൻചാണ്ടിയുടെ പൊതുപ്രവർത്തന ജീവിതം പുതുതലമുറയ്ക്ക് മാതൃക എന്നും മുഖ്യമന്ത്രി പറഞ്ഞു. നാലാം നിയമസഭാ സമ്മേളനം മുതൽ പതിനഞ്ചാം സമ്മേളനം വരെ അംഗമായിരുന്നു ഉമ്മൻചാണ്ടിയെന്ന് പിണറായി വിജയൻ ഓർത്തെടുത്തു. കേരള രാഷ്ട്രീയത്തിൽ ജനങ്ങൾക്ക് വേണ്ടി സഞ്ചരിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

ALSO READ: UDF: സഭയില്‍ മിത്ത് കത്തിക്കില്ല; മുഖ്യമന്ത്രിയുടെ മൗനം ചോദ്യം ചെയ്യാന്‍ യുഡിഎഫ്

ഭക്ഷണവും ഉറക്കം പോലും മറന്നു രാഷ്ട്രീയപ്രവർത്തനം നടത്തി ജനങ്ങൾക്കിടയിൽ ജീവിച്ച സൗമ്യ മുഖമാണ് അദ്ദേഹമെന്നും വിഡി സതീശൻ  പറ‍ഞ്ഞു. മരണശേഷം ഉമ്മൻചാണ്ടി ആൾക്കൂട്ടത്തിന്റെ ഹൃദയത്തിലേക്ക് അലിഞ്ഞു ചേർന്നുവെന്നും വി ഡി സതീശൻ സഭയിൽ പറഞ്ഞു. നിയമസഭാ കക്ഷി നേതാക്കളും സഭയിൽ അനുശോചനസന്ദേശങ്ങൾ അവതരിപ്പിച്ചു. അന്തരിച്ച മുൻ നിയമസഭാ സ്പീക്കറായിരുന്ന വക്കം ബി പുരുഷോത്തമനെയും സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നിയമസഭ കക്ഷി നേതാക്കളും അനുസ്മരിച്ചു.

ചരമമോപചാരത്തിനുശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ വീണ്ടും സഭ ചേരും. 12 ദിവസം ചേരുന്ന സഭാ സമ്മേളനം ഓഗസ്റ്റ് 24ന് അവസാനിക്കും. ഇതിൽ എട്ട് ദിവസങ്ങൾ നിയമനിർമാണത്തിന് വേണ്ടി മാറ്റിവയ്ക്കും. 14 ബില്ലുകൾ പരിഗണനക്ക് വരും. ഏതൊക്കെ ബില്ലുകൾ സഭയിൽ അവതരിപ്പിക്കണമെന്ന കാര്യത്തിൽ കാര്യാപേദേശക സമിതി യോഗം ചേർന്ന് തീരുമാനം എടുക്കും. ഡോക്ടർമാർക്കും ആശുപത്രികൾക്കും ആരോഗ്യ സംവിധാനങ്ങൾക്കും എതിരായ അതിക്രമം തടയുന്ന ബില്ലാണ് ഇതിൽ പ്രധാനപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News