COVID-19: സംസ്ഥാനത്ത് കോവിഡ് മരണം വര്‍ദ്ധിക്കുന്നു, ഇതുവരെ മരിച്ചത് 2,049 പേര്‍

കേരളത്തില്‍ ഇന്ന് പുതുതായി  5,254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 

Last Updated : Nov 22, 2020, 06:29 PM IST
  • കേരളത്തില്‍ ഇന്ന് പുതുതായി 5,254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
  • 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 (COVID-19) മൂലമാണെന്ന് സ്ഥിരീകരിച്ചത്.
  • ഇതോടെ ആകെ മരണം 2,049 ആയി.
COVID-19: സംസ്ഥാനത്ത് കോവിഡ് മരണം  വര്‍ദ്ധിക്കുന്നു,  ഇതുവരെ മരിച്ചത്  2,049   പേര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി  5,254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന  6,227 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ്‌  ഉണ്ടാവുന്നതിലൂടെ   രോഗ വ്യാപനത്തിന്‍റെ വ്യാപ്തി കുറയ്ക്കാന്‍ സാധിക്കുന്നുവെന്നത്  ആശാവഹമാണ്. 

27 മരണങ്ങളാണ് ഇന്ന് കോവിഡ്-19  (COVID-19) മൂലമാണെന്ന് സ്ഥിരീകരിച്ചത്.  ഇതോടെ ആകെ മരണം 2,049  ആയി. 

തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി വിദ്യാസാഗര്‍ (52), കല്ലറ സ്വദേശി വിജയന്‍ (60), കല്ലമ്പലം സ്വദേശി ഭാസ്‌കരന്‍ (70), നന്ദന്‍കോട് സ്വദേശിനി ലോറന്‍സിയ ലോറന്‍സ് (76), ശാസ്തവട്ടം സ്വദേശിനി പാറുക്കുട്ടി അമ്മ (89), പെരുമാതുറ സ്വദേശി എം.എം. സ്വദേശി ഉമ്മര്‍ (67), ആറാട്ടുകുഴി സ്വദേശിനി ശാന്താകുമാരി (68), വിഴിഞ്ഞം സ്വദേശി കേശവന്‍ (84), കൊല്ലം സ്വദേശിനി സ്വര്‍ണമ്മ (77), തൊടിയൂര്‍ സ്വദേശിനി ജമീല ബീവി (73), കൊല്ലക സ്വദേശിനി മാരിയമ്മ മാത്യു (65), ആലപ്പുഴ പെരുമ്പാലം സ്വദേശി മനോഹരന്‍ (64), മംഗലം സ്വദേശിനി ബ്രിജിത്ത് (65), മാവേലിക്കര സ്വദേശി നാരായണന്‍ നായര്‍ (71), പതിയൂര്‍ സ്വദേശിനി ഓമന (73), പഴവീട് സ്വദേശി വേണുഗോപാല്‍ (64), എറണാകുളം വേങ്ങോല സ്വദേശി വാവര്‍ (81), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനി സരസ്വതി (72), മണലൂര്‍ സ്വദേശി നരേന്ദ്രനാഥ് (62), പാലക്കല്‍ സ്വദേശി രാമചന്ദ്രന്‍ (77), കടുകുറ്റി സ്വദേശി തോമന്‍ (95), പഴയന സ്വദേശി ഹര്‍ഷന്‍ (68), കോലാഴി സ്വദേശി കൊച്ചുമാത്യു (79), മലപ്പുറം സ്വദേശി ഷംസുദീന്‍ (41), പെരിന്തല്‍മണ്ണ സ്വദേശിനി പാത്തൂട്ടി (101), വടപുരം സ്വദേശിനി ഖദീജ (72), കോഴിക്കോട് ഒടുമ്പ്ര സ്വദേശി സോമന്‍ (76) എന്നിവരാണ് മരണമടഞ്ഞത്.

Also read: COVID-19 update: 5,254 പേര്‍ക്ക് കൂടി കോവിഡ്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,21,297 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,04,891 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,406 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1829 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Trending News