Kochi : സംസ്ഥാനത്ത് കടകൾ തുറക്കുന്നത് സംബന്ധിച്ച് അടുത്ത വ്യാഴഴ്ചയ്ക്കുള്ളിൽ തന്നെ നിലപാട് അറിയിക്കണമെന്ന് ഇന്ന് ഹൈകോടതി (High Court) അറിയിച്ചു. കൂടാതെ കേരളത്തിൽ (Kerala) കൃത്യമായി സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ആൾക്കൂട്ട നിയന്ത്രണം കൃത്യമായി നടപ്പാക്കുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. തുണി കടകൾ തുറക്കാൻ അനുമതി നല്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജ്ജി പരിഗണിക്കുകയായിരുന്നു കോടതി.
കടകൾ തുറക്കുന്നത് സംബന്ധിച്ച് എടുക്കുന്ന നിലപാട് നയപരം ആയിരിക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. തുണിക്കട ഉടമകൾ ആഴ്ചയിൽ 5 ദിവസമെങ്കിലും കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് തുണിക്കട ഉടമകൾ കോടതിയിൽ ഹർജ്ജി നൽകിയത്.
ALSO READ: വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിക്കാത്തതെന്ന് Oommen Chandy
കടകൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാർ ഉടൻ തീരുമാനം എടുക്കും. തീരുമാനം വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശ പ്രകാരം മാത്രമായിരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി അടുത്ത വ്യാഴാഴ്ച തുണിക്കടകൾ തുറക്കുന്നത് സംബന്ധിച്ച ഹര്ജി വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അന്ന് സർക്കാർ നിലപാട് വ്യക്തമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ആള്കൂട്ടനാണ് ഒഴിവാക്കാനാണ് സർക്കാർ കടകൾ തുറക്കാൻ അനുവദിക്കാത്തതെങ്കിൽ ഇപ്പോഴും കേരളത്തിൽ സമാനമായ സാഹചര്യമാണ് ഉള്ളതെന്ന് ഹൈകോടതി പറഞ്ഞു. ഇപ്പോൾ സംസ്ഥാനത്ത് പലയിടങ്ങളിലും സാമൂഹിക അകലം പാലിക്കപ്പെടാതെ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നുണ്ടെന്നും കോടതി പറഞ്ഞു.
സർക്കാരിനെതിരെ വിമർശനവുമായി വ്യാപാരി വ്യവസായി സമിതി രംഗത്തെത്തിയിരുന്നു. ഒരു ദിവസം മാത്രം കട തുറന്നാൽ തിരക്കേറുമെന്നും എല്ലാ ദിവസവും കടകൾ തുറക്കാൻ നടപടി വേണമെന്നും വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡൻ്റ് വികെസി മമ്മദ് കോയ ആവശ്യപ്പെട്ടു. എല്ലാം അടച്ചിടാനുള്ള വിദഗ്ദ്ധ സമിതി തീരുമാനത്തിൽ പ്രായോഗികമായ പ്രശ്നങ്ങളുണ്ട്. കച്ചവടക്കാർ വർഷങ്ങളായി പ്രതിസന്ധി നേരിടുകയാണ്. രോഗം പടരാതിരിക്കാൻ വേണ്ടി ഇതുവരെ അവർ സഹകരിച്ചു. ഇനിയും ഈ നിലയിൽ മുന്നോട്ട് പോകാനാവില്ലെന്നും വികെസി മമ്മദ് കോയ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA