ന്യൂഡൽഹി: Vande Bharat Service: വന്ദേഭാരത് ട്രെയിൻ സർവീസുകൾ സംസ്ഥാനത്തു നിന്നും ആരംഭിക്കണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമലാ സീതാരാമൻ വിളിച്ച ധനമന്ത്രിമാരുടെ യോഗത്തിൽ മന്ത്രി കെഎൻ ബാലഗോപാൽ ഇതടക്കമുള്ള സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
Also Read: സന്നിധാനത്ത് ഭക്തജനപ്രവാഹം; ഇതുവരെയെത്തിയത് നാല് ലക്ഷത്തിലധികം ഭക്തര്‍
കേരളത്തിനകത്തും പുറത്തേക്കും യാത്ര ചെയ്യാൻ ഒരുപാട് റെയിൽ യാത്രക്കാരുള്ളതിനാൽ വന്ദേഭാരത് പദ്ധതി പ്രകാരം തീവണ്ടികൾ അനുവദിക്കണമെന്ന് കേന്ദ്ര ധനമന്ത്രിയുമായുള്ള ചർച്ചയിൽ കെഎൻ ബാലഗോപാൽ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നും കൂടുതൽ തീവണ്ടി സർവീസുകൾ വേണം, കൊച്ചി മെട്രോ, നേമം കോച്ച് ടെർമിനൽ തുടങ്ങിയ പദ്ധതികൾക്ക് പ്രത്യേക സഹായം, സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകുക, ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേക സാമ്പത്തികസഹായ പദ്ധതികൾ അനുവദിക്കുക, സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തികാധികാരവും സ്വയംഭരണാവകാശവും നൽകുക ഒപ്പം വായ്‌പാ പരിധി ഉയർത്തുന്നതിന്റെ ആവശ്യങ്ങളും മന്ത്രി വിശദമാക്കിയിട്ടുണ്ട്.
Also Read: ഡിസംബറിൽ ധനരാജയോഗം, ഈ 3 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ ഒപ്പം ധനലാഭവും!
കൂടാതെ ജിഎസ്‌ടി വരുമാനം പങ്കുവെക്കുന്നതിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അനുപാതം 50:50 എന്നതിൽനിന്നും 40:60 ആയി ഉയർത്തുക. സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന വിഹിതം കുറയ്ക്കാതെ വർധിപ്പിക്കുന്നത് പരിശോധിക്കുക. കിഫ്‌ബി പോലെയുള്ളവ മുഖേന കടമെടുക്കുന്നതിനെ താത്കാലിക ബാധ്യതയായിമാത്രം പരിഗണിക്കുക, കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിന്റെ അനുപാതം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും 75:25 എന്നാക്കി നിലനിർത്തുക എന്നീ ആവശ്യങ്ങളും മന്ത്രി കെഎൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...