തിരുവനന്തപുരം: ഭർത്താവ് ടി.പി ചന്ദ്രശേഖരൻറെ ബാഡ്ജ് ധരിച്ചെത്തി സത്യപ്രതിഞ്ജ ചെയ്ത വടകര എം.എൽ.എ കെ.കെ രമയുടെ നടപടിക്കെതിരെ സ്പീക്കറിന് പരാതി. സംഭവത്തിൽ എം.എൽ.എയുടേത് സത്യപ്രതിഞ്ജ ലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കർ എം.ബി രാജേഷ് വ്യക്തമാക്കി.
നിയമസഭയുടെ പെരുമാറ്റച്ചട്ടങ്ങളിൽ ഇത്തരത്തിലുള്ള നടപടികൾ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിന് പിന്നിൽ സി.പി.എം ആണെന്നാണ് സൂചന.
എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ വേളയിലാണ് കെ.കെ. രമ ടി.പി. ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജുമായി നിയമസഭയില്‍ എത്തിയത്. ഇതിനെതിരേയാണ് സ്പീക്കര്‍ക്ക് പരാതി ലഭിച്ചത്. അതേസമയം വടകരയിൽ നിന്നും യു.ഡി.എഫ് പിന്തുണയോടെ മികച്ച വിജയം നേടിയ രമ പ്രത്യേക ബ്ലോക്കായി നിയമസഭയിൽ ഇരിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.
ALSO READ: സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ജൂൺ ഒന്നിന് തുറക്കും; പ്രവേശനോത്സവവും ക്ലാസുകളും ഓൺലൈനിൽ
രമയോടുള്ള പരസ്യമായ എതിർപ്പ് സി.പി.എമ്മിൽ പലരും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സി.പി.എമ്മിനുള്ള പരസ്യമായ പ്രതിരോധം എന്ന നിലയിലായിരിക്കും നിയമസഭയിൽ രമയുടെ പ്രവർത്തനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...